ഈ ചിത്രം കാണിക്കുന്നത് ക്രിക്കറ്റിലെ വര്‍ണവിവേചനമോ? ദക്ഷിണാഫ്രിക്കന്‍ ടീം വിവാദത്തില്‍..!

ഒരിടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമിനെ പിടിച്ചുകുലുക്കിയിരിക്കുകയാണ് വര്‍ണവിവേചന ആരോപണം. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്ബര നേടിയ ശേഷം എടുത്ത ഫോട്ടോയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരിക്കുന്നത്.

അമ്മയില്‍ വീണ്ടും മക്കള്‍ പോര്; പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാന്‍ പടക്കൊരുങ്ങി മമ്മൂട്ടിയും ഗണേശ് കുമാറും; പൃഥ്വിരാജ് നേതൃനിരയിലേക്ക് വരണമെന്ന് വനിതാസംഘടനയും; പക്ഷേ മോഹന്‍ലാല്‍….

ഒരു ഭാഗത്ത് വെള്ളക്കാരും മറു ഭാഗത്ത് മറ്റുള്ളവരും നിന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഇതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ട്രോഫിയുമായി നില്‍ക്കുന്ന നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ വലതുവശത്ത് വെള്ളക്കാരും ഇടത് വശത്ത് ടീമിലെ നീഗ്രോ-ഏഷ്യന്‍ വംശജരുമാണ് നിന്നത്. ഇതാണ് ഇപ്പോള്‍ വിവാദമായിരി്കകുന്നത്.

ഡുപ്ലെസിയെ ഒപ്പം വലത് വശത്ത് എല്‍ഗര്‍, മോണെ മോര്‍ക്കല്‍, എബി ഡിവില്ലിയേഴ്സ്, ഡേല്‍ സ്റ്റെയ്ന്‍, എയ്ഡന്‍ മര്‍ക്രം, ഡിവന്നെ ഒളിവര്‍, ക്രിസ് മോറിസ്, ക്വിന്റന്‍ ഡികോക്ക് എന്നിവര്‍ അണിനിരന്നപ്പോള്‍ ഹാഷിം ആംല, ആന്‍ഡിലെ ഫെലുക്വായോ, ലുങ്കി എങ്കിഡി, കാഗിസോ റബാഡ, വെര്‍നോന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, എന്നീ ടീമിലെ നീഗ്രോ-ഏഷ്യന്‍ വംശജര്‍ ഇടതുവശത്തുമാണ് നിന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*