സൂര്യനെല്ലി മോഡല്‍ പീഡനം: കൂടുതല്‍ തെളിവുകള്‍ നാട്ടുകാര്‍ കളക്ടര്‍ക്ക് കൈമാറി..!

ആലപ്പുഴയില്‍ 16 വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ ഇടനിലക്കാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ കൈമാറി. ഇടനിലക്കാരി ആതിരയ്ക്കൊപ്പം പെണ്‍കുട്ടിയെ നാട്ടുകാര്‍ തടഞ്ഞുവച്ചപ്പോള്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പേരുകള്‍ കുട്ടി പറയുന്ന ദൃശ്യങ്ങളാണ് നാട്ടുകാര്‍ കളക്ടര്‍ ടിവി അനുപമയ്ക്ക് നേരിട്ട് കൈമാറിയത്. ഇത് കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ ഇത് അട്ടിമറിക്കപ്പെടുമെന്ന സംശയത്തില്‍ നാട്ടുകാര്‍ ദൃശ്യങ്ങളും രേഖകളും നല്‍കാതെ നേരിട്ട് കളക്ടര്‍ക്ക് നല്‍കുകയായിരുന്നു.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

വികലാംഗനായ പിതാവിന്റെയും രോഗിയായ മാതാവിന്റേയും പതിനാറുകാരിയായ മകള്‍ പീഡനത്തിനിരയായ കേസില്‍ അഞ്ച് പേരുടെ അറസ്റ്റാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ ഒന്നാം പ്രതി ആതിരയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് പിന്നാലെയാണ് നര്‍ക്കോട്ടിക് സെല്‍ സീനിയര്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസ്,മാരാരിക്കുളം പ്രൊബേഷന്‍ എസ്‌ഐ ലൈജു അടക്കമുള്ള അഞ്ച് പേരെ പൊലീസ് പിടികൂടിയത്.ഇതിന് പിന്നാലെയാണ് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകള്‍ അടങ്ങുന്ന തെളിവുകളുമായി നാട്ടുകാരും രംഗത്ത് എത്തിയത്.

കുട്ടിയുമായി നാട്ടുകാര്‍ നടത്തിയ സംഭാഷണത്തില്‍ കുട്ടി പറയുന്ന ഉന്നതരുടെ പേരുകള്‍ അടങ്ങിയ തെളിവുകളാണ് ഇന്നലെ വൈകിട്ടോടെ കളക്ടര്‍ക്ക് കൈമാറിയത്. നാട്ടുകാര്‍ കൈമാറിയ തെളിവുകള്‍ കളക്ടര്‍ സ്വീകരിച്ചു. കേസില്‍ ഉന്നതരടക്കമുള്ള ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ പഴുതില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. പതിനാറുകാരിയായ പെണ്‍കുട്ടിയെ ഇടനിലക്കാരിയായ ആതിര വീട്ടില്‍ നിന്ന് കടത്തി കൊണ്ട് പോകാന്‍ ശ്രമിച്ച ദിവസം നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും ആലപ്പുഴ ജില്ലാകളക്ടര്‍ ടിവി അനുപമയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രദേശത്തെ കൗണ്‍സിലറായ ജോസ് ചെല്ലപ്പന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യങ്ങളും സംഭാഷണണങ്ങളും കൈമാറിയത്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

കളക്ടര്‍ക്ക് കൈമാറിയ സംഭാഷണത്തില്‍ ഒരു ഡിവൈഎസ്പിയുടേയും എസ്പിയുടേയും പേരുകള്‍ കുട്ടി പറയുന്നുണ്ട്. ഈ സംഭാഷണങ്ങള്‍ നേരത്തെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ഇവ നാട്ടുകാര്‍ നല്‍കിയിരുന്നില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ രഹസ്യ സംഭഷണങ്ങള്‍ കളക്ടര്‍ക്ക് മാത്രമേ നല്‍കൂവെന്നായിരുന്നു നാട്ടുകാരുടെ മറുപടി.

കേസില്‍ ഉള്‍പ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്റ്റേഷനിലേക്ക് ബിജെപി ഇന്നലെ മാര്‍ച്ച്‌ നടത്തിയിരുന്നു. നിയമപാലകരായ പൊലീസുദ്യോഗസ്ഥരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് വെളിവാകുന്നതെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍ കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ കളക്ടര്‍ക്ക് കൈമാറിയതോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണമുയര്‍ന്ന ആളുകളിലേക്കും അന്വേഷണം നീളാനാണ് സാധ്യത.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*