സിനിമയിലേതുപോലെ ഒന്ന് കുങ്ഫു പരീക്ഷിച്ചതാ; പയ്യന്റെ അശ്രദ്ധയില്‍ കത്തി നശിച്ചത് 40 ബൈക്കുകള്‍..!

സിനിമയിലെപ്പോലെ കുംങ്ഫു അനുകരിക്കാന്‍ ശ്രമിച്ച ചൈനീസ് പയ്യന്‍ നാല്‍പത് ബൈക്കുകള്‍ അഗ്നിക്കിരയാക്കി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ സീറ്റിന് മുകളില്‍ മെഴുകുതിരി കത്തിച്ചുവെച്ചായിരുന്നു കുട്ടിയുടെ കുങ്ഫു പരീക്ഷണം.

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍; അറസ്റ്റിലായ തളിപ്പറമ്പ് സ്വദേശി ഇതുവരെ പതിനേഴ് വിവാഹം കഴിച്ചു..!!

തിരി കത്തിച്ചുവെച്ച കുട്ടി സിനിമയില്‍ കാണിക്കുന്നത് പോലെ മുഷ്ടി ചുരുട്ടി പായിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. കുറേ സമയം ഇതുതന്നെ തുടര്‍ന്നു. മടുത്ത കുട്ടി തീയണക്കാതെ മടങ്ങി. എന്നാല്‍ പിന്നീട് ബൈക്കില്‍ തീ പടരുകയും സ്ഥലത്തുണ്ടായിരുന്ന നാല്‍പതോളം ബൈക്കുകള്‍ കത്തിനശിക്കുകയുമായിരുന്നു.

ഇത്രയും വലിയ അപകടം നടന്നിട്ടും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കുട്ടിയുടെ പ്രകടനം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നാശനഷ്ടം വരുത്തിയതിന് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് 15000 ഡോളര്‍ തുക നഷ്ടപരിഹാരം ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*