സിനിമാലോകത്തേയ്ക്ക് എത്തുന്ന അപ്പുവിന് ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി..!

മലയാളക്കരയുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനും , മകന്‍ പ്രണവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മലയാളത്തിന്റെ മെഗാസ്റ്റാര്‍ താരം മമ്മൂട്ടി. സിനിമാലോകത്തേയ്ക്ക് എത്തുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നാണ് താരം ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍..!

‘സിനിമാലോകത്തേയ്ക്ക് എത്തുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന അവന്‍ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അവനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും നേരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.

മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.അതിനിടയിലാണ് മെഗാസ്റ്റാറിന്റെ ആശംസകള്‍. പ്രണവ് ആദ്യമായി നായകനായി എത്തുന്ന സിനിമ ‘ആദി’ റിലീസിനൊരുങ്ങുകയാണ്. ജനുവരി 26ന് മമ്മൂട്ടിയുടെ ചിത്രം സ്ട്രീറ്റ് ലൈറ്റ്സിനൊപ്പമാണ് ആദിയും പ്രദര്‍ശനത്തിന് എത്തുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*