സിനിമ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി..!

സിനിമ തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം വേണമോ എന്ന കാര്യത്തില്‍ തീയേറ്ററുകള്‍ക്ക് തീരുമാനം എടുക്കാം. തിയേറ്ററുകളില്‍ എല്ലാ പ്രദര്‍ശനത്തിനും മുമ്ബായി ദേശീയഗാനം നിര്‍ബന്ധമാക്കി 2016 നവംബര്‍ 30നാണ് സുപ്രീംകോടതി ഉത്തരവിറക്കിയത്. ഈ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു.

പിതാവിനെതിരെ പരാതി നല്‍കാന്‍ 12 വയസ്സുകാരന്‍ സ്റ്റേഷനിലെത്തി-പ്രശ്‌നത്തില്‍ ഇടപെട്ട പൊലീസിന് അഭിനന്ദനപ്രവാഹം..!

തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച്‌ ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു 12 പേരുടെ സമിതിയെ നിയോഗിച്ചെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ജൂണ്‍ അഞ്ചിനകം റിപ്പോര്‍ട്ട് ലഭിക്കും. അതിന്റെ അടിസ്ഥാനത്തില്‍, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കുന്നതു തടയാനുള്ള നിയമത്തില്‍ മാറ്റം വരുത്തുകയും ആവശ്യമായ മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്യും. അതുവരെ സുപ്രീം കോടതി ഉത്തരവു നടപ്പാക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*