Breaking News

അമ്മയില്‍ വീണ്ടും മക്കള്‍ പോര്; പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാന്‍ പടക്കൊരുങ്ങി മമ്മൂട്ടിയും ഗണേശ് കുമാറും; പൃഥ്വിരാജ് നേതൃനിരയിലേക്ക് വരണമെന്ന് വനിതാസംഘടനയും; പക്ഷേ മോഹന്‍ലാല്‍….

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടിയെ ആക്രമിച്ച സംഭവങ്ങള്‍ക്ക് ശേഷം മലയാള സിനിമ ഇപ്പോള്‍ പല തട്ടിലാണ് നില്‍ക്കുന്നത്. ദിലീപിനെ അനുകൂലിക്കുന്നവര്‍ ഒരു പക്ഷത്ത് എതിര്‍ക്കുന്ന ഡബ്ല്യൂ സി സി അടക്കമുള്ള യുവതാരങ്ങള്‍ മറ്റൊരു പക്ഷത്ത് രണ്ട് ഭാഗത്തും നിക്കാതെ നില്‍ക്കുന്നവര്‍ മറ്റൊരു പക്ഷത്ത് എന്ന നിലയിലാണ്.

കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…!

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയതത് മുതല്‍ പല രീതിയിലാണ് പ്രശ്നങ്ങള്‍ സിനിമയെ ബാധിച്ചത്. ഇപ്പോള്‍ ആ പ്രതിസന്ധിയുടെ ബാക്കി പത്രമാവുകയാണ് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനം. ദിലീപ് അനുകൂലികളുടെ നിരയില്‍ ഒന്നാമതുള്ള ഗണേശ് കുമാറും ഇത് വരെ നിലപാടൊന്നും വ്യക്തമാക്കാത്ത മമ്മൂട്ടിയും തമ്മിലാണ് ഇപ്പോള്‍ അമ്മയുടെ പ്രസിഡന്റെ സ്ഥാനത്തേക്കുള്ള ശീത യുദ്ധം നടക്കുന്നത്.

കഴിഞ്ഞ പതിനേഴ് വര്‍ഷമായി അമ്മയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയായ ഇന്നസെന്റ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിയുകയാണെന്ന് അറിയിച്ചത്. തുടര്‍ന്നാണ് അധികാരത്തിലേക്കുള്ള വടം വലികള്‍ രൂക്ഷമാവുന്നത്. നേതൃനിരയില്‍ താരരാജാവും മന്ത്രി മുഖ്യനും തമ്മില്‍ പോരടിക്കുമ്ബോള്‍ മറ്റൊരു പക്ഷവും അണിയറില്‍ ചരട് വലിക്കുന്നുണ്ട്.

അവിവാഹിതരായ സ്ത്രീകളില്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗത്തില്‍ വൻ വര്‍ദ്ധനവ്‌…!

പൃഥ്വിരാജിന്റെ നിര്‍ബന്ധം മൂലമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ ഗണേശ് കുമാര്‍ മമ്മൂട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു, പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടി അത്തരമൊരു തീരുമാനമെടുത്തതെന്നും ഗണേശ് കുമാര്‍ അന്ന് ആരോപിച്ചിരുന്നു. ഇത് മമ്മൂട്ടിക്ക് വലിയ രീതിയിലുള്ള മനപ്രയാസം സൃഷ്ടിച്ചിരുന്നതായാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്,

ദിലീപിനെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയതിനെതിരെ ഗണേശ് കുമാര്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു. അമ്മയില്‍ നിന്നും പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നെന്നും അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നു. സിനിമാമേഖലയില്‍ ദിലീപിന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച ചുരുക്കം ചില ആളുകളില്‍ ഒരാളാണ് ഗണേശ് കുമാര്‍. ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണേശ് മമ്മൂട്ടിയെ വിമര്‍ശിച്ചത്. ‘ദിലീപിന് അമ്മയില്‍ അംഗത്വമുണ്ടെങ്കിലും ഇല്ലെങ്കിലും അഭിനയിക്കാന്‍ കഴിയും. മമ്മൂട്ടിയാണു ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയെന്നു വ്യക്തമാക്കിയത്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

എന്നാല്‍, അമ്മയുടെ നിയമങ്ങള്‍ അനുസരിച്ച്‌ ഇതു സാധ്യമല്ല. അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്യാം. അതിനുശേഷം വിശദമായ അന്വേഷണങ്ങള്‍ക്കു ശേഷം അച്ചടക്ക സമിതിക്കു മാത്രമേ പുറത്താക്കാന്‍ അവകാശമുള്ളൂ. അതുകൊണ്ടു മമ്മൂട്ടിയുടെ പ്രഖ്യാപനം അടിസ്ഥന രഹിതമാണ്. പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായിരുന്നു അത്. നിലവില്‍ അമ്മയുടെ ഭാഗമാകണോ വേണ്ടയോ എന്നതു ദിലീപിനു തീരുമാനിക്കാം.’ഗണേശ് കുമാര്‍ പറഞ്ഞിരുന്നു.

ഞാനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയില്‍ തിരികെ പ്രവേശിക്കില്ല. പൊന്നുകൊണ്ടു പുളിശേരി വച്ചുതരാമെന്നു പറഞ്ഞാലും അമ്മയിലേക്കു പോകില്ല. ദിലീപിന് ശക്തമായി സിനിമകളുമായി മുന്നോട്ടു പോകാം. ദിലീപിനു ജാമ്യം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നു. മാധ്യമങ്ങള്‍ എത്ര ആക്രമിച്ചാലും ഇതാണു നിലപാട്. ജനങ്ങളും അദ്ദേഹത്തിനൊപ്പമാണ്;- ഗണേശ് കുമാര്‍ വിശദീകരിച്ചിരുന്നു.

ഫേസ്ബുക്കിലൂടെ പ്രണയിച്ച ഗേള്‍ഫ്രണ്ടിനെ തേടിചെന്നപ്പോള്‍ പെണ്ണ് ആണായി; വ്യാജ പ്രൊഫൈലിനെ പ്രണയിച്ച പൊലീസുകാരന്‍ പകതീര്‍ത്തപ്പോള്‍ കലാശിച്ചത് വന്‍ദുരന്തം..!

നടിക്കൊപ്പവും ദിലീപിനൊപ്പവും എന്ന വഴുക്കന്‍ നിലപാടായിരുന്നു അമ്മയുടേത്. എന്നാല്‍ അറസ്റ്റോടെ അമ്മയ്ക്ക് ദിലീപിനെ പുറത്താക്കാതെ നിവൃത്തിയില്ലെന്നായി മമ്മൂട്ടിയുടെ വീട്ടിലെ യോഗം മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പങ്കെടുത്ത അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലെ ആ തീരുമാനം ഏകകണ്ഠമായിരുന്നു എന്നാണ് അന്ന് പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞത്.

പൃഥ്വിരാജിലാണ് വുമണ്‍ ഇന്‍ കളക്ടീവ് സിനിമയുടേയും യുവതാരങ്ങളുടേയും കണ്ണ്. താരത്തെ പ്രസിഡന്റാക്കണം എന്ന നിലപാടാണ് താരങ്ങള്‍ക്കുള്ളത്. നിലവില്‍ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍ ആണ് പൃഥ്വിരാജ്. അതേ സമയം മമ്മൂട്ടിക്കും പൃഥ്വിരാജിനും അടക്കമുള്ള താരങ്ങള്‍ക്കെല്ലാം സമ്മതനായ കുഞ്ചാക്കോ ബോബന്റെ പേരും ഇതില്‍ ഉയര്‍ന്ന് വരുന്നുണ്ട്.

ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഭര്‍ത്താവ് അറസ്റ്റില്‍; അറസ്റ്റിലായ തളിപ്പറമ്പ് സ്വദേശി ഇതുവരെ പതിനേഴ് വിവാഹം കഴിച്ചു..!!

ഇതില്‍ മോഹന്‍ലാലിന്റെ നിലപാട് ആണ് ഇതില്‍ പ്രാധാന്യം. ദിലീപുമായും മഞ്ജുവുമായും ഗണേശുമായും അടുത്ത ബന്ധം മോഹന്‍ലാലിനുണ്ട്. പൃഥ്വി രാജുമായി അടുപ്പമുണ്ട്. അതേ സമയം ആരെ പിണക്കിയാലും മമ്മൂട്ടിയെ തള്ളിപ്പറഞ്ഞ് ഒരു കൂട്ടുകെട്ടിനും മോഹന്‍ലാല്‍ നില്‍ക്കില്ല എന്ന് മറ്റെല്ലാവര്‍ക്കും അറിയാം ഇതും ഒരു പ്രശ്നമാണ്.പുതിയ ട്രഷററുടെ കാര്യത്തിലും ഒരു തീരുമാനം ആക്കേണ്ടതുണ്ട്. ദിലീപ് അമ്മയിലേക്ക് ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്തായാലും പുതിയ ട്രഷററെ കണ്ടെത്തണം. മുമ്ബ് കുഞ്ചാക്കോ ബോബനെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ സ്ഥാനത്തേക്ക് കടന്ന് വന്നത്.

ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് ഇപ്പോള്‍ സംഘടനയുടെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ജൂലൈയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലായിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*