Breaking News

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്..!

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 135 റണ്‍സിന്റെ ദയനീയ തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് അടിയറവച്ചു. സെഞ്ചൂറിയനില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 287 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര രണ്ടാമിന്നിംഗ്സില്‍ 151 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ (47)​യ്ക്ക് മാത്രമെ ഇന്ത്യന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായുള്ളൂ. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ലങ്കി എഗിഡിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം ഒരുക്കിയത്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

35​/3 എ​ന്ന നി​ല​യില്‍ നാ​ലാം ദി​നം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ചേതേശ്വര്‍ പുജാരയെ നഷ്ടമായി. 47പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത പുജാര റണ്ണൗട്ടാവുകയായിരുന്നു. പാര്‍ത്ഥിവ് പട്ടേലിനെ കഗീസോ റബാഡയുടെ പന്തില്‍ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കിയതോടെ ഇന്ത്യ അനിവാര്യമായ തോല്‍വിയിലേക്ക് വീണു. പട്ടേലിന് പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ (6)​,​ രവിചന്ദ്ര അശ്വിന്‍ (3)​ എന്നിവര്‍ കാര്യമായ ചെറുത്ത്നില്പില്ലാതെ മടങ്ങിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. വാലറ്റത്ത് മുഹമ്മദ് ഷാമി 24 പന്തില്‍ 28 റണ്‍സെടുത്ത് പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ആ​ദ്യ ഇ​ന്നിം​ഗ്സില്‍ 28 റണ്‍​സി​ന്റെ ലീ​ഡ് വ​ഴ​ങ്ങിയ ഇ​ന്ത്യ നാ​ലാം ദി​വ​സ​മായ ഇ​ന്ന​ലെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഇ​ന്നിം​ഗ്സ് ചാ​യ​യ്ക്ക് ശേ​ഷം 258 റണ്‍​സില്‍ അ​വ​സാ​നി​പ്പി​ച്ചാ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് ക​ള​മൊ​രു​ക്കി​യ​ത്. ഇ​ന്ന​ലെ 90​/2 എ​ന്ന സ്കോ​റില്‍ ര​ണ്ടാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​നെ​ത്തിയ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ നാ​ല് വി​ക്ക​റ്റു​കള്‍ സ്വ​ന്ത​മാ​ക്കിയ പേ​സര്‍ മു​ഹ​മ്മ​ദ് ഷ​മി​യും മൂ​ന്ന് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കിയ ബും​റ​യും ര​ണ്ട് വി​ക്ക​റ്റ് നേ​ടിയ ഇ​ശാ​ന്തു​മാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ശ്വാ​സം നല്‍​കി​യ​ത്. ഡീന്‍ എല്‍​ഗര്‍ (61​), എ.​ബി. ഡി​വി​ല്ലി​യേ​ഴ്സ് (80​), ഡു​പ്ളെ​സി (48​), ഫി​ലാന്‍​ഡര്‍ (26) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 258​ലെ​ത്തി​ച്ച​ത്.

സ്കോര്‍; ദക്ഷിണാഫ്രിക്ക: 335,​ 258, ഇന്ത്യ: 307,​ 151.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*