സംസ്ഥാനത്ത് ഇനി പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം..!

ഇനി മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

റിമ കല്ലിങ്കലിന് പൂര്‍ണ്ണ പിന്തുണയുമായി നടി ഹിമ ശങ്കര്‍; “പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷന്‍മാരേക്കാള്‍ വലിയ ശത്രുക്കള്‍ സ്വയം ബോധമില്ലാത്ത , അടിമ മനസുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന”….

പൊതുതാല്‍പര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം മൂലം സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ സംസ്ഥാനത്തിന് നിരോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജനുവരി 22നു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് പുതിയ സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് ഓള്‍ കേരളാ റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*