സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; ഒരു ലിറ്റര്‍ പെട്രോളിന് വില…

സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിന് 75 രൂപയും ഡീസലിന് 67 രൂപയും കടന്നിരിക്കുകയാണ്. ഇന്ധന വില ദിനം പ്രതി കൂട്ടിയാല്‍ വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമായിരുന്നു. ജൂണ്‍ 16 മുതലാണ് ഇത്തരത്തില്‍ ഒരു രീതി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയത്. തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 75.03 രൂപയും ഡീസലിന് 67.05 രൂപയുമായിരുന്നു.

‘വിദ്യാ ബാലന്‍ രക്ഷപ്പെട്ടു ശെരിക്കും പെട്ടത് മഞ്ജു വാര്യര്‍’; എടുത്താല്‍ പൊങ്ങാത്തത് എടുത്ത് കാല്‍ വഴുതി വീഴുകയാണ് കമല്‍; രൂക്ഷപ്രതികരണവുമായ് ശാരദക്കുട്ടി..!

ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 12 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ധിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ നാലിന് ഇന്ധനവിലയില്‍ നിന്നും കേന്ദ്രം എക്സൈസ് തീരുവ കുറച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ രണ്ടുരൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ പത്തോടെ വീണ്ടും കൂടുകയായിരുന്നു. പിന്നീട് ഒരിക്കല്‍ പോലും വില താഴ്ന്നിട്ടില്ല.

ബിജെപി അധികാരത്തിലെത്തുമ്ബോള്‍ പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. ഈ കാലയളവില്‍ ഡീസലിന് 18 രൂപയോളം കൂട്ടി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ദിനംപ്രതി എണ്ണക്കമ്ബനികള്‍ ഇന്ധനവില കൂട്ടുന്നത്.

‘നടിയേയും സുനിയേയും പേടി’ – ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രണ്ടാം പ്രതി..!!

ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളര്‍ പിന്നിട്ടെങ്കിലും ഇപ്പോഴത്തെ നിലയിലുള്ള വര്‍ധന സ്വകാര്യ എണ്ണക്കമ്ബനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണ്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014 മേയില്‍ ക്രൂഡ് ഓയിലിന് 120 ഡോളറായിരുന്നു വില. അന്ന് ഡീസലിന് 49.57 രൂപയായിരുന്നെങ്കില്‍ ബാരലിന് 70 ഡോളര്‍ മാത്രമുള്ള ഇപ്പോള്‍ 66.79 രൂപയാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 40 ഡോളറിന് അടുത്തെത്തിയപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാതെ കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുകയായിരുന്നു.

ക്രൂഡ് ഓയില്‍ വില കൂടുമ്ബോള്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ മുമ്ബ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ധിപ്പിച്ച നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് ഇപ്പോള്‍.ക്രൂഡ് ഓയില്‍ വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ പെട്രോള്‍ വിലയ്ക്കൊപ്പമോ അതിനും മുകളിലോ ഡീസല്‍ വില എത്തിയേക്കുമെന്ന് ഓള്‍ കേരള പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*