സച്ചിനെ മറികടന്ന് ഇന്ത്യന്‍ നായകന്‍; കോഹ്ലിയ്ക്ക് മുന്നില്‍ തകര്‍ന്ന് വീണ ത് സച്ചിന്‍റെ….

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മറികടന്നത് സച്ചിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍ കൂടിയാണ് കോഹ്ലി.

‘വിദ്യാ ബാലന്‍ രക്ഷപ്പെട്ടു ശെരിക്കും പെട്ടത് മഞ്ജു വാര്യര്‍’; എടുത്താല്‍ പൊങ്ങാത്തത് എടുത്ത് കാല്‍ വഴുതി വീഴുകയാണ് കമല്‍; രൂക്ഷപ്രതികരണവുമായ് ശാരദക്കുട്ടി..!

സച്ചിനായിരുന്നു ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ 21 സെഞ്ച്വറിയെന്ന നേട്ടവുമായി സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് കോഹ്ലി. സച്ചിന്‍ 110 ഇന്നിങ്സില്‍ നിന്നും 21 ടെസ്റ്റ് സെഞ്ച്വറി നേടിയപ്പോള്‍ 109 ഇന്നിങ്സില്‍ നിന്നാണ് വിരാട് കോഹ്ലിയുടെ നേട്ടം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിയില്‍ കോഹ്ലിയുടെ തകര്‍പ്പന്‍ സ്കോര്‍ വേട്ട ഇന്ത്യയ്ക്കൊരിക്കലും 307 എന്ന സ്കോര്‍ തികയ്ക്കാനാവുമായിരുന്നില്ല. 307ന് ഇന്ത്യ ഓള്‍ ഔട്ടാവുമ്ബോള്‍ 153 റണ്‍സുമായി കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഫോമില്ലാതെ പോയതിന്റെ പേരില്‍ കോഹ്ലിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനോടുള്ള മധുര പ്രതികാരമായിരുന്നു ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെയുള്ള താരത്തിന്റെ ഈ സ്വെഞ്ചറി നേട്ടം. മുന്‍ നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടിടത്ത് മധ്യനിരയെ കൂട്ടുപിടിച്ച്‌ കോഹ്ലി ഇന്ത്യയെ സുരക്ഷിതമാക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*