രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാനെതിരെ ന്യൂസിലാന്‍ഡിനു രണ്ട് വിക്കറ്റ് നഷ്ടമായി..!

 ന്യൂസിലാഡ്- പാക്കിസ്ഥാന്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 246 റണ്‍സ് വിജയ ലക്ഷ്യമുള്ള ന്യൂസിലാന്‍ഡിനു രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. 14 ഓവറുകള്‍ അവസാനിക്കുമ്ബോള്‍ ന്യൂസിലാന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടി. മഴ വില്ലനായി എത്തിയതോടെ മത്സരം അല്‍പ്പം സമയം നിര്‍ത്തി വയ്ക്കേണ്ടി വന്നു. നിലവില്‍ 183 റണ്‍സാണ് ന്യൂസിലാന്‍ഡിന് പാക്കിസ്ഥാനെതിരെ നേടാനുള്ളത്. 31 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗുപ്ടില്‍, 14 റണ്‍സെടുത്ത് റോസ് ടെയിലറുമാണ് ക്രീസില്‍ തുടരുന്നത്.

19 റണ്‍സ് നേടി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ പുറത്തുപോയപ്പോള്‍ റണ്‍സൊന്നും നേടാനാകാതെയാണ് കോളിന്‍ മണ്‍റോ പുറത്തായത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി വിക്കറ്റുകള്‍ വീഴ്ത്തിയത്. പാക്ക് ഇന്നിംഗ്സില്‍ അവസാന ഓവറുകളില്‍ ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക്കിസ്ഥാനെ പിന്തുണച്ചു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*