പുതിയ സ്മാര്‍ട്ടുഫോണുമായി ജിയോ; വില 1,500ല്‍ താഴെ…!!

ഇതാ ജിയോ വീണ്ടും എതിരാളികളെ വെല്ലാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തുന്നു. എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ഇത്തവണത്തെ വരവ്. തയ് വാന്‍ ചിപ്സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക.

കാന്തിക ശക്തിയാല്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടു ; കയ്യും തോളും കുടുങ്ങി ചോരവാര്‍ന്നു; ഇതിനിടയില്‍ സിലിസണ്ടര്‍ പൊട്ടി ഓക്സിജന്‍ അമിതമായി ; എംആര്‍ഐ സ്കാനിംഗിനായി എത്തിയ യുവാവ് മരിച്ചത് ഇങ്ങനെ…!

ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ ഓഫറുകളോടെയായിരിക്കും സിം കാര്‍ഡ് ഉള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് നല്‍കുക. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്ന് മറ്റ് ടെലികോം കമ്ബനികള്‍ 1,500 രൂപയില്‍ താഴെ വിലവരുന്ന 4ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇത് വെല്ലുവിളി ഉയര്‍ത്തുമെന്നുകണ്ടാണ് റിലയന്‍സ് ജിയോയും ഈ രംഗത്തേയ്ക്ക് വരുന്നത്.

 1,500 രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍തന്നെയാണ് ജിയോ ഒരുങ്ങുന്നത്. മുന്‍കൂര്‍ ഓര്‍ഡറിലൂടെ ലക്ഷക്കണക്കിന് ഫോണ്‍ പെട്ടെന്നുതന്നെ വിപണിയിലെത്തിക്കാനാണ് നീക്കമെന്ന് റിലയന്‍സുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. സ്മാര്‍ട്ട് ഫോണിലേയ്ക്ക് മാറാനിരിക്കുന്ന 50 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കുറഞ്ഞ ചെലവില്‍ പുതിയ പ്ലാനുമായി ജിയോ വരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*