Breaking News

പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് വമ്പന്‍ ഇരുട്ടടി- ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കുന്നു…!

പുതുവര്‍ഷം എന്തായാലും ബസ് യാത്രക്കാര്‍ക്ക് അത്ര നല്ലതായിരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ബസ് ചാര്‍ജ് വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കമെന്നാണ് സൂചന. ബസ് ചാര്‍ജ് മിനിമം പത്തുരൂപയാക്കുമെന്നാണ് സൂചന. ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി, റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

 അമ്മയ്ക്കൊപ്പം അമ്ബലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത്….!

2014 മേയിലാണ് അവസാനമായി നിരക്ക് കൂട്ടിയത്. മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്നാണ് സ്വകാര്യബസുടമകളുടെ ആവശ്യം. എന്നാല്‍ ഇത് പൂര്‍ണമായും രാമചന്ദ്രന്‍ കമ്മിറ്റി അംഗീകരിച്ചിട്ടില്ല. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ടുരൂപയും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ടുരൂപയും വര്‍ധിപ്പിക്കാനാണ് ശുപാര്‍ശയെന്നറിയുന്നു.

റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന്റ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം സമര്‍പ്പിച്ചു. മന്ത്രിസഭയോഗമാണ് റിപ്പോര്‍ട്ടിന്‍മേല്‍ തീരുമാനമെടുക്കേണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*