അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല; പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി…!

അമ്മയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായി യുവ പ്രൊഫസറായ മകന്‍ സന്ദീപാണ് കൊന്നത്. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട, അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല ,അമ്മയെ ഞാന്‍ കൊല്ലാന്‍ പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാള്‍ അമ്മയോട് പറഞ്ഞത്.

വയലന്‍സില്ല സെക്സില്ല എന്നിട്ടും റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്..!

അമ്മയെ കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായി യുവ പ്രൊഫസറായ മകന്‍ സന്ദീപാണ് കൊന്നത്. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട, അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല ,അമ്മയെ ഞാന്‍ കൊല്ലാന്‍ പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിന് മുമ്പ് ഇയാള്‍ അമ്മയോട് പറഞ്ഞത്.

അമ്മ കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് മകന്‍ പോലീസില്‍ മൊഴി നല്‍കി. പോലീസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യത്തില്‍ നിന്ന് ഇയാള്‍ അസുഖ ബാധിതനായ അമ്മയെ ടെറസിലേക്ക് പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളുണ്ട്.

ഇതോടെ ഇവര്‍ക്ക് തനിയെ ടെറസിലേക്ക് നടന്നുപോകാന്‍ കഴിയില്ലെന്ന് വ്യക്തമായി. ഏറെബുദ്ധിമുട്ടി ഇയാള്‍ അമ്മയെ ടെറസിലെത്തിച്ചത്. പോലീസ് ചോദിച്ചപ്പോള്‍ സൂര്യപ്രകാശമേല്‍പ്പിക്കാന്‍ കൊണ്ടുപോയെതെന്നായിരുന്നു മറുപടി. എന്നാല്‍ സ്വന്തമായി നില്‍ക്കാന്‍ പോലും കഴിയാത്ത അമ്മ രണ്ടടി ഉയരമുള്ള ടെറസിന്റെ മതില്‍ ചാടി കടന്നെന്ന് വിശ്വസിക്കാന്‍ പോലീസ് തയ്യാറായില്ല. ഇതോടെ അമ്മയുടെ രോഗം മൂലം ദുരിതത്തിലായിരുന്നെന്നും ഇതാണ് കൊലയ്ക്ക് കാരണമെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*