Breaking News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 24കാരിയെ ഹോസ്റ്റലില്‍ കയറി ചെന്ന് യുവാവ് ചെയ്തത്..!

പ്രണയാഭ്യര്‍ത്ഥന നിരസിച്ച 24കാരിയെ ഹോസ്റ്റലില്‍ കയറി ചെന്ന് യുവാവ് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി ജാനകിയാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായിരുന്നു 24 വയസ്സുകാരിയായ യുവതി. ജാനകിയുടെ കൂടെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന ആനന്ദ് എന്ന യുവാവാണ് കൊലനടത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് തൊട്ട് മുമ്പ് മൃതദേഹം കൂര്‍ക്കം വലിച്ചു.. പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്…!

കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് പ്രണയാഭ്യര്‍ത്ഥന നടത്തി ജാനകിയെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി. ജാനകി താമസിക്കുന്ന ഹോസ്റ്റലില്‍ യുവതി തനിച്ചിരിക്കുന്ന സമയത്ത് കയറി ചെന്ന യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞ് മുറിയിലേക്ക് കടന്നു ചെന്ന സുഹൃത്തുക്കളാണ് ജാനകിയെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജാനകിയുടെ ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*