വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ മൃതദേഹം ; പോലിസ് കൊലയാളികളിലേക്ക് അടുക്കുന്നു; മാളിയോലര്‍ സ്ക്രൂ ഉപയോഗിച്ചത് ആറു പേര്‍ക്ക് മാത്രം; കൊച്ചിയില്‍ രണ്ടും….

കൊച്ചി കുമ്ബളത്ത് വീപ്പയിലെ കോണ്‍ക്രീറ്റിനുള്ളില്‍ കണ്ടെത്തിയ അസ്ഥകൂടത്തിന്റെ കണങ്കാലില്‍ ഉപയോഗിച്ചത് മളിയോലര്‍ സ്ക്രൂ.  മളിയോളര്‍ സ്ക്രൂ (ഈ പിരിയാണി) സമീപകാലത്ത് കേരളത്തില്‍ ഉപയോഗിച്ചത് ആറു രോഗികളില്‍ മാത്രമാണ്. ഇത്തരം സ്ക്രൂ ഉപയോഗിച്ചു കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ ചികില്‍സ നടത്തിയതു രണ്ട് ആശുപത്രികളില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വീപ്പയ്ക്കുള്ളിലെ സ്ത്രീയുടെ മൃതദ്ദേഹം : കൊലയാളികള്‍ അതിബുദ്ധിമാന്‍മാര്‍ : ഏക തെളിവ് കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുമ്പ്…

അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ ആറര സെന്റിമീറ്റര്‍ നീളത്തില്‍ കണ്ടെത്തിയ സ്ക്രൂവിന്റെ നിര്‍മാതാക്കളായ പുണെയിലെ എസ്‌എച്ച്‌ പിറ്റ്കാര്‍ കമ്ബനിയുടെ സഹകരണത്തോടെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കേരളാ പൊലീസ് ശ്രമം തുടങ്ങി.

മളിയോലര്‍ സ്ക്രൂവില്‍ കണ്ടെത്തിയ സീരിയല്‍ നമ്ബര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയല്‍ നമ്ബറില്‍ നിന്ന് ഈ സ്ക്രൂ ഉപയോഗിച്ച ആശുപത്രി തിരിച്ചറിയാന്‍ കഴിയും. വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍തന്നെ എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ആശുപത്രികളില്‍ അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അസ്ഥികൂടം 30 വയസ് പ്രായമുള്ള സ്ത്രീയുടേതാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. താടിയെല്ലിന്റെ ആകൃതി, നീണ്ട മുടി എന്നിവയാണ് സ്ത്രീയുടേതാണ് മൃതദേഹം എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളെ കാണാനില്ലെന്ന് കാണിച്ച്‌ നല്‍കിയിട്ടുള്ള പരാതികളെ കുറിച്ചും മൃതദേഹത്തില്‍ നിന്ന് കിട്ടിയ അരഞ്ഞാണം എന്നിവ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*