Breaking News

പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്ബോഴേയ്ക്കും ദുരൂഹ മരണവും..!

 2017 ജൂലൈയിലാണ് പ്രശസ്ത ആര്‍ക്കിയോളജിസ്റ്റ് സാവി ഹവാസിന്റെ ഒരു പ്രസ്താവന പുറത്തു വരുന്നത്. ഈജിപ്തിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയുമായിരുന്നു സാവി. ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ നിന്നു തന്നെ നീക്കം ചെയ്യപ്പെട്ട ഒരു രാജ്ഞിയെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചെന്ന സൂചനയാണ് അദ്ദേഹം പുറത്തുവിട്ടത്. മറ്റാരുമല്ല, സ്വന്തം അര്‍ധസഹോദരനെയും പിതാവിനെയും മുത്തച്ഛനെയും വരെ വിവാഹം കഴിക്കേണ്ടി വന്ന രാജ്ഞി- അനെക്സെനമുന്‍.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

തുത്തന്‍ഖാമന്‍ ഫറവോയുടെ പത്നി. അദ്ദേഹത്തോടൊപ്പം തന്നെ ഈജിപ്ഷ്യന്‍ ദുരൂഹതയുടെ കാര്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട റാണി. എഴുതപ്പെട്ട ഒരു ചരിത്രം പോലും ഫലകങ്ങളില്‍ നിന്നോ പാപ്പിറസ് ചുരുളുകളില്‍ നിന്നോ ഇവരെപ്പറ്റി ലഭിച്ചിട്ടില്ല. തുത്തന്‍ഖാമനൊപ്പം ഒട്ടേറെ പ്രതിമകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കല്ലറയില്‍ അനെക്സെനമുനിന്റെ ശവകുടീരമുണ്ടായിരുന്നില്ല.

അങ്ങനെയാണ് ഫറവോകളെ അടക്കിയിരുന്ന ‘രാജാക്കന്മാരുടെ താഴ്വര’ എന്ന പ്രദേശത്ത് ഗവേഷകര്‍ റഡാര്‍ പരിശോധനയ്ക്കു തുടക്കമിട്ടത്. എന്നാല്‍ താഴ്വരയ്ക്കു സമീപത്തുള്ള ‘കുരങ്ങുകളുടെ താഴ്വര’ എന്ന പ്രദേശത്ത് അനെക്സെനമുന്നിന്റെ കല്ലറയുണ്ടെന്ന സൂചനയാണ് സാവി ഹവാസ് പുറത്തുവിട്ടത്. തുത്തന്‍ഖാമന്റെ മരണ ശേഷം സ്വന്തം മുത്തച്ഛനായ അയ് രാജാവിനെയാണ് അനെക്സെനമുന്‍ വിവാഹം ചെയ്തത്. ബിസി 1327 മുതല്‍ 1323 വരെ ഈജിപ്ത് ഭരിച്ചിരുന്ന ഇദ്ദേഹത്തിന്റെ കല്ലറയോടു ചേര്‍ന്നാണ് ഭൂമിക്കടിയില്‍ മറ്റൊരു കല്ലറയുള്ളതായി തെളിവു ലഭിച്ചത്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ഏകദേശം 16 അടി താഴെയായി ഈ കല്ലറയിലേക്കുള്ള പ്രവേശകന കവാടമുണ്ടെന്നും റഡാര്‍ പരിശോധനയില്‍ തെളിഞ്ഞു. ഒരു കല്ലറ ഉണ്ടെന്നത് ഉറപ്പായി, ഇനി അതില്‍ അനെക്സെനമുന്‍ ആണോയെന്ന കാര്യം ഉറപ്പിച്ചാല്‍ മാത്രം മതി. അതിനുള്ള ഉദ്ഖനനത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമിട്ടത്. അധികം വൈകാതെ തന്നെ ഇതിനുത്തരം ലഭിക്കുമെന്നാണ് ആര്‍ക്കിയോളജിസ്റ്റുകളുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഈജിപ്തിലെ ഈ ‘നിഗൂഢ രാജ്ഞി’ക്ക് എന്തു സംഭവിച്ചതാണ് എന്നതിന്റെ ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കും. ലോകം കാത്തിരിക്കുകയാണതിന്.

ആ നിഗൂഢതയുടെ കഥ ഇങ്ങനെ :

ഈജിപ്തിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു രാജകുമാരിയുണ്ടാകില്ല. നേട്ടങ്ങളുടെ പേരിലല്ല, അത്രയും കാലത്തിനിടെ അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളുടെ പേരിലാണ് അനെക്സെനമുന്‍ എന്ന രാജകുമാരിയുടെ ചരിത്രത്തിന്റെ താളുകളില്‍ വിറകൊണ്ടു നില്‍ക്കുന്നത്. ഈജിപ്തിലെ ഏറ്റവും പേരുകേട്ട രാജാക്കന്മാരിലൊരാളായ തുത്തന്‍ഖാമന്റെ ഭാര്യാപദവിയില്‍ നിന്ന് സ്വന്തം പിതാവിന്റെയും മുത്തച്ഛന്റെയും ഉള്‍പ്പെടെ ഭാര്യയാകേണ്ടി വന്ന പെണ്‍കുട്ടി. പക്ഷേ ചരിത്രത്തെ തുണിയില്‍ പൊതിഞ്ഞുകെട്ടി മരവിപ്പിച്ചു വയ്ക്കുന്നതില്‍ പേരെടുത്ത ഈജിപ്ഷ്യന്‍ വിദഗ്ധര്‍ ഈ രാജകുമാരിയുടെ കാര്യത്തില്‍ മാത്രം അത്രയേറെ താത്പര്യമെടുത്തില്ല. അതിനാല്‍ത്തന്നെ മരിച്ചിട്ടും ഇത്രയും കാലം മറഞ്ഞിരിക്കുകയായിരുന്നു അവള്‍.

ആരാണ് അനെക്സെനമുന്‍?

ബിസി 1322ലാണ് ഈ രാജകുമാരിയുടെ ജനനമെന്നാണ് കരുതുന്നത്. ആഖെനാത്തന്‍ രാജാവിന്റെയും നെഫെര്‍തിതി രാജ്ഞിയുടെയും മൂന്നാമത്തെ മകള്‍. ആകെയുള്ള ആറുപേരില്‍ അനെക്സെനമുന്‍ ഉള്‍പ്പെടെ ആദ്യത്തെ മൂന്നു പെണ്‍മക്കള്‍ക്കായിരുന്നു ‘സീനിയര്‍’ പദവി. പതിമൂന്നാം വയസ്സിലായിരുന്നു തുത്തന്‍ഖാമനുമായുള്ള വിവാഹം. അദ്ദേഹത്തിന് അന്ന് പത്തു വയസ്സു മാത്രം പ്രായം. തുത്തന്‍ഖാമന്റെയും അച്ഛനായിരുന്നു ആഖെനാത്തന്‍. എന്നാല്‍ അമ്മ നെഫെര്‍തിതി ആയിരുന്നില്ലെന്നും ‘കിയ’ എന്നു പേരുള്ള മറ്റൊരു വനിതയായിരുന്നുവെന്നും വാദമുണ്ട്. അതിനാല്‍ത്തന്നെ ആഖെനാത്തന്‍ ഭരണമൊഴിഞ്ഞപ്പോള്‍ ചരിത്രരേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാന്‍ തുത്തന്‍ഖാമന്‍ കിണഞ്ഞു പരിശ്രമിച്ചതായും പറയപ്പെടുന്നു.

അതേസമയം അനെക്സെനമുന്നുമൊത്തുള്ള തുത്തന്‍ഖാമന്റെ ജീവിതം സന്തോഷപ്രദമായിരുന്നു. ചെറുപ്രായമായിരുന്നെങ്കിലും ഭരണമികവില്‍ പേരെടുത്തിരുന്നു തുത്തന്‍ഖാമന്‍ എന്ന ‘യുവരാജാവ്’. അതിനിടെ രണ്ട് പെണ്‍മക്കളുണ്ടായി. പക്ഷേ ഒരാള്‍ അഞ്ചാം മാസത്തിലും രണ്ടാമത്തെയാള്‍ ഏഴാം മാസത്തിലും മരിച്ചു. രക്തബന്ധത്തില്‍പ്പെട്ടവര്‍ തമ്മില്‍ ബന്ധപ്പെട്ട് ഗര്‍ഭം ധരിക്കുമ്ബോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളായിരുന്നു കുട്ടികളുടെ മരണകാരണം. പക്ഷേ അധികാരം തങ്ങളുടെ വംശത്തിന്റെ കൈവിട്ടു പോകാതിരിക്കാനായി ഇത്തരം വിവാഹങ്ങള്‍ ഈജിപ്തിലെ രാജാക്കന്മാര്‍ക്കിടയില്‍ പതിവായിരുന്നു.

ദൗര്‍ഭാഗ്യങ്ങളുടെ രാജകുമാരി

അനന്തരവകാശികളില്ലാതെയാണ് പതിനെട്ടാം വയസ്സില്‍ തുത്തന്‍ഖാമന്‍ മരിക്കുന്നത്. ആ മരണത്തിന്റെയും കാരണം ഇന്നും ദുരൂഹമാണ്. ഇരുപത്തിയൊന്നാം വയസ്സില്‍ വിധവയായ അനെക്സെനമുന്നിനെ വിവാഹം ചെയ്യാന്‍ തുത്തന്‍ഖാമന്റെ മുത്തച്ഛനും ഉപദേശകനുമായ അയ് (Ay) രാജാവ് തീരുമാനിച്ചു. എന്നാല്‍ രാജകുമാരി ഇതിനെ ശക്തിയുക്തം എതിര്‍ത്തു. മാത്രവുമല്ല അയല്‍പ്പക്കമായ അനറ്റോളിയയിലെ രാജാവിന് കത്തും അയച്ചു. അദ്ദേഹത്തിന്റെ ആണ്‍മക്കളില്‍ ഒരാളെ തന്നെ വിവാഹം ചെയ്യാനായി അയയ്ക്കണമെന്നായിരുന്നു കത്തില്‍. ഈജിപ്തിലെ ഫറവോകളെ നേരിടാന്‍ അന്ന് ശക്തി കൊണ്ടും ആയുധബലം കൊണ്ടും അനറ്റോളിയയിലെ ‘ഹിറ്റൈറ്റ്’ വംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

രാജാവ് മക്കളിലൊരാളെ അയച്ചെങ്കിലും അതിര്‍ത്തിയില്‍ വച്ച്‌ അവരെല്ലാം കൊല ചെയ്യപ്പെട്ടു. അനെക്സെനമുന്നിന് അയ് രാജാവിനു മുന്നില്‍ കീഴ്പ്പെടേണ്ടി വന്നു. അദ്ദേഹമാണ് അനെക്സെനമുന്നിനെ കൊലപ്പെടുത്തിയതെന്ന് ഒരു വാദമുണ്ട്. എന്നാല്‍ അയ് രാജാവിന്റെ മരണശേഷം ആ രാജകുമാരിക്ക് സ്വന്തം പിതാവിനെയും അദ്ദേഹത്തിന്റെ അനന്തരാവകാശിയായെത്തിയ രാജാവിനെയും വിവാഹം ചെയ്യേണ്ടി വന്നതായും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. തുത്തന്‍ഖാമന്റെ ശവകുടീരത്തില്‍ നിന്ന് മരിച്ചു പോയ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ മമ്മികളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അവിടെയോ അയ് രാജാവിന്റെ കുടീരത്തിലോ അനെക്സെനമുന്നിന്റെ മമ്മി കാണാത്തതാണ് ഗവേഷകരെ കുഴക്കുന്ന വിഷയം.

അന്യഗ്രഹശക്തികളുടെ രാജാവ്!

വ്യക്തികേന്ദ്രീകൃതം അല്ലെങ്കില്‍ മനുഷ്യരൂപമുള്ള ദൈവം എന്നതില്‍ നിന്നു മാറി ‘ആത്തന്‍’ എന്ന ശക്തിയെയായിരുന്നു ആഖെനാത്തന്‍ രാജാവ് ആരാധിച്ചിരുന്നത്. ‘സണ്‍ ഡിസ്ക്’ എന്നറിയപ്പെടുന്ന ഈ ‘ദൈവം’ പറക്കുംതളികകളുടെ പ്രാചീന രൂപമാണെന്നു വരെ വാദിക്കുന്നവരുണ്ട്. ഈ ‘ഡിസ്കി’നെ ആരാധിക്കുന്ന രാജാക്കന്മാരുടെ ചിത്രങ്ങളും പിരമിഡുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹശക്തികള്‍ സഹായിച്ച ഫറവോ എന്നാണ് ആഖെനാത്തന്‍ അറിയപ്പെടുന്നതു തന്നെ! പിരമിഡുകള്‍ക്കു മുകളിലേക്ക് കൂറ്റന്‍ കല്ലുകള്‍ എത്തിക്കാന്‍ സഹായിച്ചത് അന്യഗ്രഹജീവികളാണെന്ന വാദവും ഇടയ്ക്ക് വന്നിരുന്നു. പക്ഷേ വൈദ്യശാസ്ത്രത്തിന് ഇന്നും പിടികിട്ടാത്ത പല ആരോഗ്യരഹസ്യങ്ങളും വര്‍ഷങ്ങള്‍ക്കു മുന്‍പേ അറിയാമായിരുന്ന ഈജിപ്ഷ്യര്‍ക്ക് വലിയൊരു കല്ല് മുകളിലേക്ക് എത്തിക്കാനാണോ വിഷമം എന്നു ചോദിച്ച്‌ ഈ വാദത്തെ നിരാകരിക്കുന്നവരാണ് ഏറെയും.

എന്തായാലും ജനനസമയത്ത് അനെക്സെനമുന്നിന്റെ പേര് ‘അനെക്സെന്‍പാത്തന്‍’ എന്നായിരുന്നു. അതായത് ‘ആത്തന്‍ എന്ന ദൈവത്തിലൂടെ ജീവിക്കുന്നവള്‍’ എന്നര്‍ഥം. പിന്നീട് തുത്തന്‍ഖാമനൊപ്പം ചേര്‍ന്നപ്പൊഴാണ് ‘അനെക്സെനമുന്‍’ എന്ന പേര് സ്വീകരിക്കുന്നത്. പുരോഹിതന്മാരുടെ ദൈവമായ ‘അമുനി’നെ ആരാധിക്കുന്നവര്‍ അപ്പോഴേക്കും മേല്‍ക്കോയ്മ നേടിയെന്നാണു കരുതുന്നത്. അങ്ങനെയാണ് ‘അമുനിലൂടെ ജീവിക്കുന്നവള്‍’ എന്ന പേരിലേക്ക് രാജകുമാരി മാറുന്നതും. ‘ആത്തനെ’ ആരാധിച്ചിരുന്നവരുടെ വംശത്തെ ഇല്ലാതാക്കാന്‍ പുരോഹിതന്മാര്‍ ഗൂഢാലോചന നടത്തിയിരുന്നതായും വാദമുണ്ട്. അങ്ങനെയാണ് അനെക്സെനമുന്‍ കൊല്ലപ്പെടുന്നതെന്നും!

മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍..!

എവിടെയാണ് ആ രാജകുമാരി?

തുത്തന്‍ഖാമന്‍ രാജാവിന്റെ പ്രതിമകള്‍ക്കു പുറകിലായി പലയിടത്തു നിന്നും അനെക്സെനമുന്നിന്റെ പ്രതിമയും ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാജകുമാരിയുടെ പേരുകൊത്തിയിട്ട ശവസംസ്കാര ഉപകരണങ്ങള്‍ യാതൊന്നും ഇന്നേവരെ ലഭ്യമായിട്ടില്ല. അങ്ങനെയാണ് അയ് രാജാവിന്റെ കല്ലറയ്ക്കു സമീപം ഉദ്ഖനനം ശക്തമാക്കിയത്. സാഹി ഹവാസിന്റെ നേതൃത്വത്തിലുള്ള ഇറ്റാലിയന്‍ ഗവേഷകര്‍ ലേസര്‍ സംവിധാനം ഉള്‍പ്പെടെ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയിലാണ് അനെക്സെനമുന്നിന്റെ കല്ലറയിലേക്കുള്ള വഴി അല്‍പമെങ്കിലും തുറന്നിരിക്കുന്നത്. ഇത് സംബന്ധിച്ച പഠനവും അദ്ദേഹം ‘നാഷനല്‍ ജ്യോഗ്രഫിക്’ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തി. എന്നാല്‍ ഇതെല്ലാം ആദ്യസൂചനകള്‍ മാത്രമാണെന്നും ഒരുപക്ഷേ കുഴിച്ചു ചെല്ലുമ്ബോള്‍ കല്ലറ അവിടെ ഉണ്ടാകുമോയെന്നു തന്നെ ഉറപ്പില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ലഭ്യമായിരിക്കുന്ന സൂചനകളെല്ലാം വിരല്‍ ചൂണ്ടുന്നത് ഗവേഷകരുടെ യാത്ര കൃത്യമായ ദിശയിലേക്കാണെന്നാണ്

ആ സൂചനകള്‍ നയിക്കുന്നത്.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്ത് ഭരിച്ചിരുന്ന ഫറവോമാരുടെ മൃതദേഹങ്ങള്‍ മമ്മിയാക്കി സൂക്ഷിച്ചിരുന്ന സ്ഥലമാണ് ‘രാജാക്കന്മാരുടെ താഴ്വര’ എന്നറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ഒരു കല്ലറയുടെ അടിത്തറയുടെ അവശിഷ്ടങ്ങള്‍ (foundation deposits) സാഹിയും സംഘവും കണ്ടെത്തിയത്. ഓരോ ശവക്കല്ലറയും നിര്‍മിക്കുന്നതിനു മുന്‍പ് മന്ത്രത്തകിടുകളും ഭക്ഷ്യവസ്തുക്കളും പൂജാസാധനങ്ങളും ആചാരപരമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം നിറയ്ക്കാനായി ഉപയോഗിക്കുന്ന ചെറു കല്ലറകളെയാണ് ‘ഫൗണ്ടേഷന്‍ ഡെപ്പോസിറ്റുകള്‍’ എന്നു വിളിക്കുന്നത്. കല്ലറകളുടെ നിര്‍മാണത്തിനു മുന്‍പ് ഇത്തരത്തിലുള്ള നാലോ അഞ്ചോ ‘മന്ത്ര’ അടിത്തറകള്‍ കെട്ടുന്നത് പതിവാണ്. റഡാര്‍ പരിശോധനയിലാകട്ടെ നാല് അടിത്തറകള്‍ മാത്രമല്ല, കല്ലറയിലേക്കുള്ള പ്രവേശനകവാടത്തിനു സമാനമായ ഒരു കാഴ്ചയും തെളിഞ്ഞിട്ടുണ്ട്. അയ് രാജാവിന്റെ കുടീരത്തിനു തൊട്ടടുത്തായതിനാലാണ് അനെക്സെനമുന്‍ ആണെന്ന് ഏകദേശം ഉറപ്പിക്കുന്നതും.

തുത്തന്‍ഖാമന്റെ കല്ലറയിലെ ചുമരുകളിലൊന്നില്‍ മറ്റൊരു കല്ലറയുടെ സൂചനകള്‍ കണ്ടതിനെത്തുടര്‍ന്ന് അരിസോണ സര്‍വകലാശാലയിലെ അധ്യാപകന്‍ കൂടിയായ ഡോ.നിക്കോളസ് റീവ്സിന്റെ നേതൃത്വത്തില്‍ നിലവില്‍ ഗവേഷണം പുരോഗമിക്കുന്നുണ്ട്. പൂര്‍ണമായും സ്വര്‍ണത്തില്‍ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉള്‍പ്പെടെ വിലമതിക്കാനാകാത്ത സ്വര്‍ണരൂപങ്ങളായിരുന്നു തുത്തന്‍ഖാമന്റെ കല്ലറയില്‍ നിന്നു കണ്ടെടുത്തത്. പക്ഷേ യഥാര്‍ഥത്തില്‍ ആ ശവക്കല്ലറ നെഫെര്‍തിതി രാജ്ഞിയെ അടക്കാന്‍ വേണ്ടി നിര്‍മിച്ചാതാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ രാജ്ഞിയുടെ കല്ലറ എന്തിന് ഒളിപ്പിച്ചു എന്നുമാത്രം വ്യക്തമല്ല. ഇക്കാരണങ്ങളാല്‍ത്തന്നെ അനെക്സെനമുന്നിന്റെ കല്ലറയാണ് തുത്തന്‍ഖാമനൊപ്പമുള്ളതെന്ന് ചരിത്രകാരന്മാര്‍ പോലും വിശ്വസിക്കുന്നില്ല. ഇതും പുതിയ കണ്ടെത്തലിന് ശക്തി പകരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*