പിതാവിനെതിരെ പരാതി നല്‍കാന്‍ 12 വയസ്സുകാരന്‍ സ്റ്റേഷനിലെത്തി-പ്രശ്‌നത്തില്‍ ഇടപെട്ട പൊലീസിന് അഭിനന്ദനപ്രവാഹം..!

പന്ത്രണ്ട് വയസ്സുകാരന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സ്വന്തം പിതാവിനെതിരെയുള്ള പരാതിയുമായാണ് കുട്ടി സ്റ്റേഷനിലെത്തിയത്. ഉത്തര്‍പ്രദേശിലെ ഇറ്റാവ സ്വദേശിയായ ഓം നാരായണ്‍ ഗുപ്തയാണ് അച്ഛനെതിരെ ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്.

ഡ്യൂഡിനെ കുറിച്ച്‌ ഇതുവരെ ആരും അറിയാത്ത കഥ നമുക്കായ് പങ്കുവെച്ച് …!

പിതാവിന് തന്റെ കുടുംബം നോക്കാന്‍ സമയമില്ലെന്നാണ് ബാലന്റെ പരാതി. അതുകൊണ്ട് പൊലീസുകാര്‍ അച്ഛനെ അറസ്റ്റ് ചെയ്ത് ഉപദേശിക്കണമെന്നാണ് ഓം നാരയണ്‍ ഗുപ്ത പൊലീസിനോട് പറഞ്ഞത്. അയല്‍ വീടുകളിലുള്ള എല്ലാ കുട്ടികളെയും കൊണ്ട് അവരുടെ മാതാപിതാക്കള്‍ നഗരത്തില്‍ പുതുതായി വന്ന് മേളയ്ക്ക് പോയപ്പോള്‍ തങ്ങള്‍ മാത്രം പോയില്ല എന്നും ബാലന്‍ പറയുന്നു.

ഇക്കാര്യം ഞാന്‍ പൊലീസിനോട് പറയുമെന്ന് പറഞ്ഞപ്പോള്‍ തന്നെ പേടിപ്പിച്ച്് ഓടിച്ചതായും ഓം നാരയണ്‍ ഗുപ്ത പോലീസിനോട് പരാതിപ്പെട്ടു. നഗരത്തില്‍ കച്ചവടക്കാരനായാണ് ഓം നാരയണ്‍ ഗുപ്തയുടെ പിതാവ്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ല.

‘കസബ’യിലെ സംഭാഷണം ക്രിമിനല്‍ കുറ്റം; നടി പാര്‍വതി മലയാളത്തില്‍ പിറന്ന ഉണ്ണിയാര്‍ച്ച; വൈശാഖന്‍..!

ബാലന്റെ പരാതി കേട്ട പൊലീസുകാര്‍ ഓം നാരായണിനെയും പ്രദേശത്തെ പാവപ്പെട്ട് 40 ഓളം കുട്ടികളെയും കൂട്ടി മേള കാണാന്‍ കൊണ്ട് പോയി പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്. എന്തായാലും പൊലീസുകാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*