Breaking News

പെണ്ണും പെണ്ണും തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി വിദ്യാബാലന്‍..!

പെണ്ണും പെണ്ണും തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ താന്‍ അഭിനയിക്കാമെന്ന്  വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി വിദ്യാബാലന്‍. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യാ ബാലന്‍ ഇങ്ങനെ പറഞ്ഞത്. ഒരു അയ്യര്‍ സ്ത്രീയാണോ സിനിമയില്‍ ഇങ്ങനെയൊക്കെ അഭിനയിക്കുന്നതെന്നു ചോദിച്ചു പലരും നെറ്റിചുളിച്ചു. കുറ്റപ്പെടുത്തി. ആരാണ് അയ്യര്‍ സ്ത്രീ എന്നു മനസ്സിലായോ? പാലക്കാട്ടുകാരിയായ വിദ്യാ അയ്യര്‍ എന്ന വിദ്യാബാലന്‍.

ഡ്യൂഡിനെ കുറിച്ച്‌ ഇതുവരെ ആരും അറിയാത്ത കഥ നമുക്കായ് പങ്കുവെച്ച് …!

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയത് സില്‍ക്കിന്റെ ജീവിതം ‘ഡര്‍ട്ടി പിക്ചര്‍’ എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ അതില്‍ സില്‍ക്ക് സ്മിതയായി ആവശ്യത്തിലേറെ സെക്സ് രംഗങ്ങളില്‍ അഭിനയിച്ചപ്പോഴുമാണ്. എന്നാല്‍ അതൊന്നും വിദ്യാബാലന്‍ എന്ന നടിക്ക് പ്രശ്നമായിരുന്നില്ല. ഡര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നേടിയപ്പോഴാണ് പലര്‍ക്കും അഭിനയിക്കാന്‍ തോന്നിയത്. എന്നിരുന്നാലും ഒരു അയ്യരു മലയാളി സ്ത്രീ ഇത്രയ്ക്കും അഭിനയിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തില്‍ തന്നെയാണ് അവര്‍ ഉറച്ചുനിന്നത്.

എന്നാല്‍ പുതിയ വിവാദവുമായി വിദ്യാബാലന്‍ വന്നിരിക്കുന്നു. കഥയ്ക്ക് അനുയോജ്യമായി ഏതു റോളിലായാലും അഭിനയിക്കുമെന്നും അഭിനയവും ജീവിതവും ഒന്നായി കാണരുതെന്നും കൂട്ടത്തില്‍ വിദ്യാബാലന്‍ പറയുകയുണ്ടായി. സാധാരണ ആണും പെണ്ണും തമ്മിലാണ് ‘ലിപ്ലോക്ക് ചുംബനം’ ചിത്രീകരിക്കാറുള്ളത്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ എല്ലാവരെയും കിട്ടിയെന്നു വരില്ല. എന്നാല്‍ വിദ്യാബാലന് ഇതിലൊന്നിലും അഭിപ്രായവ്യത്യാസമില്ല. വേണ്ടിവന്നാല്‍ പെണ്ണും പെണ്ണും തമ്മില്‍ ലിപ്ലോക്ക് ചുംബനമുണ്ടെങ്കില്‍ താന്‍ അഭിനയിക്കാമെന്ന് വിദ്യാബാലന്‍ തുറന്നുപറയുകയുണ്ടായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*