പ​ട്ടാ​പ്പ​ക​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി; സംഭവം ക​ണ്ണൂ​രി​ല്‍…!

ക​ണ്ണൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സം​ഘം ന​ഗ​ര​ത്തി​ല്‍ വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​യെ​യോ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നു​പ​യോ​ഗി​ച്ച കാ​റോ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ണോ​ര്‍​വ​യ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ​തി​നാ​ലി​നും പ​തി​നേ​ഴി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​യെ​യാ​ണ് കാ​റി​ല്‍ ബ​ല​മാ​യി ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം.

ലേഡി സൂപ്പര്‍സ്റ്റാറിനു പിന്നാലെ ശശി തരൂരിനെതിരേ സിപിഐ രംഗത്തിറക്കുന്നത് ഭാഗ്യലക്ഷ്മിയെ..!

വെ​ള്ള സാ​ന്‍​ട്രോ കാ​റി​ലെ​ത്തി​യ സം​ഘം സ്കൂ​ള്‍ യൂ​ണി​ഫോ​മി​ലു​ള്ള കു​ട്ടി​യെ ബ​ല​മാ​യി കാ​റി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​ല്ലാ ലീ​ഗ് ക്രി​ക്ക​റ്റ് മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​യു​ടെ നി​ല​വി​ളി ശ​ബ്ദം കേ​ട്ട് ക​ളി​ക്കാ​ര്‍ മ​ത്സ​രം നി​ര്‍​ത്തി​വ​ച്ച്‌ ഓ​ടി​വ​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യു​മാ​യി കാ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്റ്റേ​ഡി​യ​ത്തി​നു തൊ​ട്ട​ടു​ത്തു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​ലെ യൂ​ണി​ഫോ​മാ​ണ് വി​ദ്യാ​ര്‍​ഥി ധ​രി​ച്ചി​രു​ന്ന​തെ​ന്ന ദൃ​ക്സാ​ക്ഷി മൊ​ഴി​യെ തു​ട​ര്‍​ന്ന് സ്കൂ​ളി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. കു​ട്ടി​യെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച്‌ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും പ​രാ​തി പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*