പരിക്ക് വകവെക്കാതെ ഹാട്രിക് അടിച്ചു; അടുത്ത മത്സരത്തില്‍ ഇതിലും മികച്ച പ്രകടനവുമായി എത്തുമെന്ന് ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്‍.!

ഐഎസ്എല്ലില്‍  തുടര്‍ച്ചയായ സമനിലകളും വമ്ബന് തോല്‍വിയും ഒരു ജയവും മാത്രവുമുള്ള ആ ബ്ലാസ്റ്റേഴ്സിനെയല്ല, ആരാധകര്‍ സ്വപ്നം കണ്ടത്. ഇന്നലെ ഡല്‍ഹിയെ തകര്‍ത്തെറിഞ്ഞ് മൂന്നു ഗോള്‍ അടിച്ചെടുത്ത ഇയാന്‍ ഹ്യൂം ഉള്‍പ്പടെയുള്ളവര്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ബ്ലാസ്റ്റേഴ്സ് എന്ന യാഥാര്‍ത്ഥ്യമാണ് ആരാധകര്‍ക്ക് എന്നും ആവശ്യം.

12 മൊബൈല്‍ ഫോണുകളും നിരവധി ഗര്‍ഭനിരോധന ഉറകളും; 2 സീരിയല്‍ നടിമാര്‍ കണ്ണൂരില്‍ പെണ്‍വാണിഭത്തിന് പിടിയിലായി..!

ഡേവിഡ് ജയിംസ് എന്ന പരിശീലകന്റെ മടങ്ങിവരവോടെ കൊമ്ബന്മാര്‍ തലയുയര്‍ത്തി തന്നെയാണ് ആദ്യ മത്സരം നേരിട്ടത്. ജയത്തോളം പോന്ന സമനിലയുമായി ജെയിംസിന്റെ കീഴില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകള്‍ക്ക് ഒത്തു ഉയരുന്ന കാഴ്ചയാണ് കണ്ടത്. പൂനെയ്ക്കെതിരായ മത്സരത്തില്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നെങ്കില്‍ ഇന്നലെ ഡല്‍ഹിക്കെതിരായ മഞ്ഞപ്പട വിശ്വരൂപം കാണിക്കുകയായിരുന്നു.

ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ പോലും കാണിക്കാനാകാത്ത മിന്നും പ്രകടനമാണ് എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയത്. മൂന്നു ഗോളുകളും പരിക്ക് പോലും വകക്കൊതെ പോരാടിയ ഇയാന്‍ ഹ്യൂമെന്ന മഞ്ഞപ്പട ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ കാലുകളില്‍ നിന്നായിരുന്നു. തന്റെ കാലം കഴിഞ്ഞെന്നും ടീമിന് ബാധ്യതയാണെന്നും വിമര്‍ശിച്ചവര്‍ക്കുള്ള പലര്‍ക്കുമുള്ള ചുട്ടമറുപടിയായിരുന്നു ഹ്യൂമിന്റെ ഹാട്രിക്.

ഇന്ത്യന്‍ സൈനികരുടെ പോരാട്ട വീര്യത്തില്‍ വിറങ്ങലിച്ച് പാകിസ്താന്‍..! ഞെട്ടിക്കുന്ന കണക്ക് പുറത്ത്..!

ഡല്‍ഹിയിലെ കൊടും തണുപ്പു തിരിച്ചടിയാകുമെന്ന് കരുതിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ ഹ്യൂമേട്ടന്റേയും ആദ്യ സീസണിലെ പരിശീലകനും സഹതാരവുമായിരുന്ന മടങ്ങി വന്ന ഡേവിഡ് ജെയിംസിന്റെയും സാന്നിധ്യം ചൂടു പകരുകയായിരുന്നു. പന്തിനു മുകളില്‍ മികച്ച നിയന്ത്രണം കാത്തുസൂക്ഷിച്ച ഹ്യൂം തകര്‍ത്താടുകയായിരുന്നു. 11-ാം മിനിറ്റിലെ ഗോളിന് ശേഷം 78-ാം മിനിറ്റിലും 83-ാം മിനിറ്റിലും ഹ്യൂം ലക്ഷ്യം കണ്ടു. ഐഎസ്‌എല്‍ കരിയറില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കാണിത്.

തലയ്ക്കേറ്റ പരിക്ക് സാരമാക്കാതെയായിരുന്നു ഹ്യൂം ഇന്നലെ മത്സരം പൂര്‍ത്തിയാക്കിയത്. തന്റെ പരിക്ക് പ്രശ്നമല്ലെന്നും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനവുമായി തിരികെയത്തുമെന്നാണ് ഹ്യൂമേട്ടന്‍ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഹ്യൂമിന്റെ പ്രതികരണം ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പുത്തന്‍ ഊര്‍ജമേകുന്നതാണ്.

എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു; സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു..!

ടീം നല്ല രീതിയില്‍ കളിച്ചെന്നും മികച്ച ഒത്തിണക്കത്തോടെ കളത്തില്‍ പെരുമാറിയെന്നുമായിരുന്നു ഡേവിഡ് ജയിംസിന്റെ പ്രതികരണം. വിമര്‍ശകര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ഹ്യൂമിന്റെ പ്രകടനവും വിജയവും ടീമിന്റെ അന്തരീക്ഷമാകെ മാറ്റിമറിച്ചെന്നും ആത്മവിശ്വാസം വര്‍ധിച്ചെന്നുമായിരുന്നു സികെ വിനീത് മത്സരശേഷം പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*