പങ്കാളിയുടേയോ കാമുകിയുടേയോ ശരിയായ സ്വഭാവ വിശേഷങ്ങള്‍ അറിയണോ? ഈ ലക്ഷണങ്ങള്‍ പറയും…

പുരാതന ഭാരതത്തില്‍ ഉള്‍പ്പെടെ നിരവധി ദേശങ്ങളില്‍ ലക്ഷണശാസ്ത്രത്തെ പറ്റി വിശ്വാസങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്, ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനശ്ശാസ്ത്രവിദഗ്ദരും ക്രിമിനലോളജിസ്റ്റുകളും ഇതേ പറ്റി ശാസ്ത്രീയമായ പഠനങ്ങളൂം നിഗമനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാത്തതും എന്നാല്‍ ആളുകള്‍ക്കിടയില്‍ നിലനില്ക്കുന്നതുമായ ചില വിശ്വാസങ്ങള്‍ നോക്കാം.

സ്ത്രീകളുടെ ലക്ഷണങ്ങളോടാണ് എക്കാലത്തും ആളുകള്‍ക്ക് താല്പര്യം കൂടുതല്‍ മുഖത്ത് പ്രസന്നത നിലനിര്‍ത്തുന്ന സ്ത്രീകള്‍ മറ്റുള്ളവരുടെ സ്‌നേഹവും ആദരവും പിടിച്ചു പറ്റുന്നു അതേ സമയം അഹന്തയും ക്രൗര്യവും ഉള്ള സ്ത്രീകളെ ആളുകള്‍ വെറുക്കുകയും ചെയ്യുന്നു എന്നത് പൊതു തത്വമാണ്. 

1. കൈകള്‍ തടിച്ചതും രോമങ്ങള്‍ നിറഞ്ഞതുമാണെങ്കില്‍ അത്തരം സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ അധീശ്വത്വം പുലര്‍ത്തുന്നവര്‍ ആയിരിക്കും. അവരുടെ വാക്കുകളും പ്രവര്‍ത്തികളും മൂലം പങ്കാളികള്‍ കൂടെ മറ്റുള്ള്‌ളവരുടെ വേരുപ്പിനു പാത്രമാകുവാനും വഴിയുണ്ട്. കിടപ്പറയില്‍ ഇക്കൂട്ടര്‍ പലതിനും മുങ്കൈ എറ്റുക്കുമെങ്കിലും ഇത്തരം സ്‌ത്രെകള്‍ക്ക് സന്താനോല്പദന ശേഷി കുറവാണെന്നും വിശ്വസിക്കപ്പെടുന്നു.

2. തുടുത്ത കവിളുള്ള സ്ത്രീകള്‍ മറ്റുള്ളവരോട് ദയവുള്ളവരായിരിക്കും.

3. സ്വന്തം കൈവിരലുകള്‍ ചേര്‍ത്തുവച്ചാല്‍ മൂന്ന് വിരല്‍ വീതിയുള്ളതും മേല്ഭാഗം അല്പം ഉയര്‍ന്നതും ചന്ദ്രക്കലപോലെ മനോഹരവുമായ നെറ്റി ഉള്ള സ്ത്രീകള്‍ക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. നെറ്റിയുടെ ഇരുവശത്തും മുടികള്‍ ഉണ്ടെങ്കില്‍ അവര്‍ സമ്പത്തും ഈശ്വര വിശ്വസവും ഉള്ളവര്‍ ആയിരിക്കും.

4. കറുത്ത് നീണ്ട മൃദുവായ മുടി ഭാഗ്യമുള്ള സ്ത്രീകലുടെ ലക്ഷണമാണ്. വെളുത്ത സ്ത്രീകള്‍ക്ക് ഇളം മഞ്ഞ നിറമാര്‍ന്ന മുടിയും ഇരുണ്ട നിറക്കാര്‍ക്ക് കറുത്ത മുടിയും ഭാഗ്യം കൊണ്ടു വരും എന്നാണ് വിശ്വസം.

5. ഉയര്‍ന്നു വലിയ മൂക്ക് സമ്പത്ത് ലൈംഗികത അധികാരം ഭാഗ്യം എന്നിവയ്ക്കുള്ള സാധ്യത സൂചിപ്പിക്കുന്നു. തടിച്ചുര്‍ണ്ട ചെറിയ മൂക്ക് അഭംഗിമാത്രമല്ല അശുഭലക്ഷണവുമാണെന്ന് കരുതപ്പെടുന്നു.

6. കൂട്ടുപുരികം പ്രത്യേകിച്ച് കടുത്ത രോമങ്ങള്‍ ഉള്ള കൂട്ടു പുരികം ഉള്ള സ്ത്രീകള്‍ കൂട്ടത്തില്‍ കലഹം സൃഷ്ടിക്കും എന്നും വിശ്വാസമുണ്ട്.

7. ഉയര്‍ന്ന നെറ്റിത്തടം ഉള്ള സ്ത്രീകള്‍ക്ക് സമ്പത്തും അധികാരവും ശക്തിയും ലഭിക്കുമെന്നാണ് പ്രമാണം. നെറ്റിയില്‍ കരുത്ത മറുക് നല്ല ലക്ഷനമ്മ അല്ല. 

8. നെറ്റിയില്‍ ചുഴികള്‍ പ്രത്യേകിച്ച് നടുവിലോ ഇടത്തെ പുരികത്തിനു മുകളീലോ ആണെങ്കില്‍ അത്തരം സ്ത്രീകള്‍ ഭര്‍തൃഭക്തരും സല്‍സന്താനങ്ങള്‍ക്ക് ജന്മം നല്കുന്നവരും ആയിരിക്കും.

9. വൃത്തിയുള്ള വരിയൊത്ത പല്ലുകള്‍ സൗന്ദര്യത്തിന്റെ ലക്ഷണമാണ്. മുന്‍ വരിയിലെ പല്ലുകള്‍ക്കിടയില്‍ ചെറിയ വിടവുള്ളത് ഭഗ്യ ലക്ഷണമാണ്.

10. കാല്‍ വിരലുകള്‍ ഒന്നും മറ്റൊന്നിനു മുകളില്‍ കയറിയിരിക്കും വിധത്തില്‍ ആണെങ്കില്‍ അകാലത്തില്‍ വൈധ്യവ്യം ഉണ്ടാകാനിടയുണ്ട്.

11. നനവുള്ള ചുണ്ടുകള്‍ ഭാഗ്യസൂചകങ്ങളാണ്. തടിച്ചുരുണ്ട മനോഹരമായ ചുവന്ന ചുണ്ടുകള്‍ കാമാതുരകളുടെ ലക്ഷണമാണ്.

12. ശരീരം മൃദുലവും പ്രത്യേകിച് പുറംഭാഗം മൃദുലവും രോമരഹിതവുമെങ്കില്‍ ഇവരുടെ ലൈംഗിക ജീവിതം കൂടുതല്‍ നന്നായിരിക്കും.

13. തിലക്ക്കമുള്ള കണ്ണുകള്‍ ഭഗ്യത്തെയും പ്രേമത്തെയും സൂചിപ്പിക്കുന്നു. വിടര്‍ന്ന ചെവി ബുദ്ധിയുടെ ലക്ഷണമായി കണക്കാക്കുന്നു.

14. നീണ്ട് മൃദുവായതും മുകളീലേക്ക് വരുമ്പോള്‍ വണ്ണം കുറായുകയും ചെയ്യുന്ന കൈവിരലുകള്‍ സൗഭഗ്യവതികളുടെ ലക്ഷണമാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*