Breaking News

ഒന്നാം ക്ലാസുകാരനെ അഞ്ചാം ക്ലാസുകാരി കുത്തിപ്പരുക്കേല്‍പ്പിച്ചു; കുട്ടിയുടെ നില ഇപ്പോള്‍…

ഉത്തര്‍പ്രദേശിലെ ബ്രൈറ്റ് ലാന്‍ഡ് കോളെജിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആഞ്ചാം ക്ലാസുകാരി കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. പുരികത്തിനും വയറിനും പരുക്കേറ്റ കുട്ടിയെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതര നില തരണം ചെയ്തായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഗാംഗുലി പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി ഒഴിവാക്കാമായിരുന്നു..!

ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹൃദികിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാകര ആയുധങ്ങള്‍ ഉപയോഗിച്ച്‌ പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കാണ് കുട്ടിക്ക് പരുക്കേറ്റ വിവരം സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിളിച്ച്‌ പറഞ്ഞതെന്ന് പൊലീസ് സൂപ്രണ്ട് ഹരേന്ദ്ര കുമാര്‍ പറഞ്ഞു. രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയത്ത് കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചാതായാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ടാം നിലയിലുള്ള ശൗചാലയത്തില്‍ നിന്നും കുട്ടിയുടെ നിലവിളി ശബ്ദം കേട്ടാണ് എല്ലാവരും ഓടിച്ചെന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൃദിക്കിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അസംബ്ലിക്ക് പോകാന്‍ നോക്കുമ്ബോള്‍ പെണ്‍കുട്ടിവന്ന് അധ്യാപിക വിളിക്കുന്നതായും കൂടെച്ചെല്ലാന്‍ പറഞ്ഞു എന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ശൗചാലയത്തിലേക്ക് കൊണ്ടുപോയി വാതില്‍ അടച്ച്‌ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചാതായും കുട്ടി പറഞ്ഞു. കുട്ടി നല്‍കിയ മൊഴി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*