ഒടുവിൽ പാർവ്വതിക്ക്‌ മറുപടിയുമായി കസബയിലെ വിവാദ സീനിൽ അഭിനയിച്ച നടി തന്നെ രംഗത്ത്‌!

കസബ സിനിമയെച്ചൊല്ലിയുള്ള ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി മലയാള സിനിമ കുഴഞ്ഞുമറിയുന്നതിനിടയിൽ ആ സിനിമയിൽ വിവാദമായ രംഗത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ജ്യോതി എന്ന ഉത്തരാഖണ്ഡ് മോഡൽ ചോദിക്കുന്നു “ആ രംഗത്തിൽ എന്താണ് തെറ്റ്” എന്ന്.

‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ’ ;പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ ബഡായി ബംഗ്ലാവ് ടീം..!

ചിത്രത്തെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി സുഹൃത്തുക്കൾ പറഞ്ഞു അറിഞ്ഞതായി ജ്യോതി. മലയാളം അറിയാത്തതിനാൽ മലയാളം സിനിമകൾ കാണാറില്ലെങ്കിലും ജ്യോതി കേരളത്തിലെ സംഭവവികാസങ്ങളൊക്കെ അറിയുന്നുണ്ട്.

നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതല്ല സിനിമ. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിൽ കാണിക്കണം. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ്. കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യർക്കും ഉള്ളതു പോലെ ഒരുപാട് ദുഃസ്വഭാവങ്ങൾ രാജൻ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാൽ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല.

ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും അഭിനേതാക്കൾ ചെയ്യണം. സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല, ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണ് എന്നതാണ് കാര്യം.ഇൗ സിനിമയിൽ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളിൽ സൂപ്പർ സ്റ്റാറുകൾ തന്നെ ഇത്തരം എത്ര റോളുകൾ ചെയ്തിരിക്കുന്നു. വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവർ വിമർശനമുന്നയിക്കുന്നത് എന്നുകൂടി അവർ ഓർക്കണം. ജ്യോതിക തന്റെ അഭിപ്രായം വ്യക്തമാക്കുന്നു.

ആ സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും ജ്യോതിക പങ്കുവയ്ക്കുന്നു. “ആ രംഗത്തിൽ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. സംവിധായകൻ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതല്ലാതെ ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ഇഷ്ടമില്ലെങ്കിൽ ഞാൻ അങ്ങനെയൊരു രംഗത്തിൽ അഭിനയിക്കില്ല. മമ്മൂട്ടിയും ഇത്ര വലിയ നടനാണ് എന്നൊക്കെ ഇവിടെ വന്നതിനു ശേഷം മാത്രമാണ് മനസ്സിലായത്.

മലയാളം അറിയില്ലെങ്കിലും ടെൻഷൻ ഇല്ലായിരുന്നു. മമ്മൂക്ക വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ഒരു ദിവസത്തിന്റെ പകുതി മാത്രമെ ഷൂട്ടിങ്ങിനായി ചിലവഴിച്ചുള്ളൂ. ആദ്യം സംവിധായകനായ നിതിൻ രഞ്ജി പണിക്കർ മമ്മൂക്കയുടെ കഥാപാത്രമായി എന്നെ അഭിനയിച്ചു കാണിച്ചു തന്നു”.

ഏക്കറുകള്‍ വരുന്ന കപ്പക്കൃഷിക്കുള്ളില്‍ ഇടവിളയായി പൂത്ത്വിളഞ്ഞ കഞ്ചാവ്, രഹസ്യമായി നട്ടുനനച്ചുവളര്‍ത്തിയ ചെടികള്‍ അവസാനം….

സമൂഹത്തിൽ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ സിനിമയിൽ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുകയും മനസ്സിലാക്കുകയുമാണ് വേണ്ടതെന്നു ജ്യോതിക പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*