Breaking News

“ഞാനൊരു സാധാരണ മനുഷ്യനാണ്, കീഴ്വഴക്കങ്ങളൊന്നും അറിയില്ല, അത് തന്നെയാണ് എന്‍റെ ശക്തി”..!

ലോക നേതാക്കളെ ആലിംഗനം ചെയ്യുന്ന തന്റെ ട്രേഡ്മാർക്ക് രീതിക്കെതിരെയുള്ള വിമർശനങ്ങളെ പ്രതിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞാനൊരു സാധാരണ മനുഷ്യനാണ്. കീഴ്വഴക്കങ്ങളൊന്നും അറിയില്ല. അത് തന്നെയാണ് എന്റെ ശക്തി. കഷ്ടകാലങ്ങളെ അവസരമാക്കി മാറ്റുകയാണ് തന്റെ അടിസ്ഥാന സ്വഭാവമെന്നും മോദി പറഞ്ഞു.

ജയമോള്‍ക്ക് സ്വഭാവ ദൂഷ്യം; മകനെ കൊലപ്പെടുത്തിയത് സ്നേഹം നഷ്ടപ്പെടുമെന്ന് ഭയന്ന്; മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്..!

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റു രാഷ്ട്രനേതാക്കളെ ആലിംഗനം ചെയ്യുന്ന രീതിയെ പരിഹസിച്ച് കോൺഗ്രസ് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. സീ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇതിനെതിരെ മോദി പ്രതികരിച്ചത്.

ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല. ഒരു സാധാരണക്കാരന്റെ തുറന്ന മനസ്സിനെ ലോകത്തിന് ഇഷ്ടമാണ്. അതിലൂടെയാണ് സൗഹർദ്ദം വരുന്നത്.

മറ്റുള്ളവരെ പോലെ ഞാനിതൊക്കെ പരിശീലിച്ചിരുന്നെങ്കില് പ്രോട്ടോകോളനുസരിച്ച് ഇടതുനിന്നും വലത് നിന്നും എനിക്ക് ഷൈക്ക്ഹാൻഡ് ലഭിക്കും. എന്നാല് എന്റ രാജ്യത്തിന് ഒരു ദോഷവും വരുന്നില്ലെന്ന് ഉറപ്പുവരുത്തുന്നിതിന് വേണ്ടിയാണ് ഞാന് ശ്രമിക്കുന്നതെന്നും മോദി അഭിമുഖത്തിനിടെ പറഞ്ഞു.

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഈ ചിട്ടകള്‍ നിര്‍ബന്ധമായും പാലിക്കണം……

ഞാൻ പ്രധാനമന്ത്രി പദം ഏറ്റെടുത്ത സമയത്ത് മോദിക്ക് ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങളെ കുറിച്ച് വല്ലതും അറിയുമോ എന്ന വിമര്ശനമായിരുന്നു ഉണ്ടായിരുന്നത്.

എന്റെ വിദേശനയം എന്താണെന്നുള്ള ചോദ്യങ്ങളുയരുന്നുണ്ട്. അത്തരം വിമർശനം ശരിയാണ്. എനിക്ക് അനുഭവസമ്പത്തൊന്നും ഇല്ല. അതില്ലാത്തതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക നേതാക്കള്ക്കൊപ്പം ഞാന് നരേന്ദ്ര മോദി ആയിട്ടല്ല നില്ക്കുന്നത്. 125 കോടി ജനങ്ങളുടെ പ്രതിനിധിയായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*