നിരോധിക്കേണ്ടത് ലൈംഗീകാതിക്രമങ്ങളും പീഡനവും പെണ്‍ ഭ്രൂണഹത്യയുമാണ്, അല്ലാതെ പത്മാവത് അല്ല; വേറിട്ട പ്രതിഷേധവുമായി നടി രേണുക…!

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനമില്ലാതെ തുടരുന്നു. ഈ മാസം റിലീസ് ചെയ്യാനിരിക്കെ സംഘപരിവാര്‍ സംഘടനകള്‍ ചിത്രത്തിനെതിരെ നടത്തുന്ന ആക്രമണം ശക്തമാകുന്നു. ചിത്രത്തിനെതിരെ നടക്കുന്ന പ്രശ്നത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രേണുക ഷഹാനെ.

പിതാവിനേയും മുത്തച്ഛനേയും വിവാഹം ചെയ്യേണ്ടിവന്ന ഹതഭാഗ്യ : ഒടുവില്‍ 23 വയസ് കഴിയുമ്ബോഴേയ്ക്കും ദുരൂഹ മരണവും..!

പത്മാവത് നിരോധിക്കണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്. എന്നാല്‍ സിനിമയല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത് എന്നായിരുന്നു രേണുകയുടെ പ്രതികരണം. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പത്മാവതി റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണി സേന പ്രവര്‍ത്തകരുടെ ചിത്രവും, പ്ലക്കാര്‍ഡും പിടിച്ച്‌ നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തത്. പീഡനം നിരോധിക്കുക, പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക, ലൈംഗിക അതിക്രമം നിരോധിക്കുക എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു. വിവാദത്തിന് പിന്നാലെ ചിത്രത്തില്‍ മാറങ്ങള്‍ വരുത്തിയും പേര് മാറ്റിയുമാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാനിരുന്ന ബിഹാറിലെ ഒരു തീയേറ്റര്‍ കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*