നിര്‍ഭയപോലുള്ള പീഡനത്തിന് കാരണം പെണ്‍കുട്ടികളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവും; അധ്യാപികയുടെ വിവിധ പരാമര്‍ശം..!!

നിര്‍ഭയ പീഡനത്തിന് കാരണം പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗിച്ചതുമാണെന്ന വിചിത്രവാദവുമായി റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജി അധ്യാപിക. സ്നേഹലത ശങ്കര്‍ എന്ന അധ്യാപികയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാത്രി 8.30 ന് ശേഷം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ നഗരത്തില്‍ കണ്ടതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ്പരമാര്‍ശം.

സഹോദരിയെ ശല്യം ചെയ്തതത് ചോദ്യം ചെയ്ത സഹോദരന് നഷ്ടമായത് സ്വന്തം ജീവന്‍; സംഭവം ഇങ്ങനെ..!

നിര്‍ഭയയെ വളര്‍ത്തിയ രീതിയില്‍ ഉണ്ടായ പിഴവുമൂലമാണ് രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങി നടന്നത്. വളര്‍ത്തു ദോഷം മൂലമാണ് ഭര്‍ത്താവല്ലാത്ത ഒരാളുമായി രാത്രി കറങ്ങി നടന്നത്. ഇതാണ് പീഡനത്തിന് കാരണമായത്. പീഡനം ഉണ്ടാകുന്നതിന്റെ കാരണം ഇരയാകുന്ന പെണ്‍കുട്ടിളാണെന്നും അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന വിധത്തില്‍ അധ്യാപിക നടത്തിയ ക്ലാസ് വിദ്യാര്‍ത്ഥികളാണ് റെക്കോര്‍ഡ് ചെയ്ത് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചത്. അധ്യാപികയുടെ ക്ലാസിനെ കുറിച്ച്‌ മാതാപിതാക്കളും അറിഞ്ഞതോടെ അധ്യാപികയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി.

ജീവിതത്തില്‍ നിര്‍ഭാഗ്യകരമായ അനുഭവമുണ്ടായപ്പോള്‍ ആദ്യം വിളിച്ചത് നവീനെ; വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് താല്‍പര്യമില്ല; വിവാഹം ശേഷം നടി ഭാവന മനസ്സ് തുറന്നപ്പോൾ

സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തി. ഏതാനും വിദ്യാര്‍ത്ഥികളെ രാത്രി വൈകി പുറത്തുവെച്ച്‌ കണ്ടെന്നും അതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞതെന്നുമാണ് സ്നേഹലത പറഞ്ഞത്. നിര്‍ഭയ സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ആ രീതിയില്‍ സംസാരിച്ചതെന്നും അധ്യാപിക പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*