Breaking News

നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു..!

നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി സ്വകാര്യ ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

അമ്മയില്‍ വീണ്ടും മക്കള്‍ പോര്; പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാന്‍ പടക്കൊരുങ്ങി മമ്മൂട്ടിയും ഗണേശ് കുമാറും; പൃഥ്വിരാജ് നേതൃനിരയിലേക്ക് വരണമെന്ന് വനിതാസംഘടനയും; പക്ഷേ മോഹന്‍ലാല്‍….

തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം ബസുടമാ പ്രതിനിധികള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം വീണ്ടും തുടങ്ങുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

മിനിമം ബസ് ചാര്‍ജ് ഏഴില്‍ നിന്നും എട്ടാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്കില്‍ ആനുപാതികമായ വര്‍ദ്ധനവ് വേണമെന്നുമാണ് ബസുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ദ്ധന ശുപാര്‍ശ ചെയ്തുകൊണ്ട് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യവും ബസുടമകള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*