നടി ആക്രമണകേസ്; എല്ലാത്തിനും പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രം : ഏതു നിമിഷവും മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കും:!

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ കൊല്ലപ്പെട്ടേക്കുമെന്ന് പ്രചരിപ്പിച്ച്‌ ദിലീപ് അനുകൂലികള്‍. ആലുവ സബ് ജയിലില്‍ വച്ചോ കോടതിയിലേക്ക് കൊണ്ടു പോകുന്ന വഴിക്കോ മാര്‍ട്ടിന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി സലിം ഇന്ത്യ പറഞ്ഞു. മംഗളം ടെലിവിഷന്റെ പ്രൈം ടൈം ചര്‍ച്ചയിലാണ് സലിം ഇന്ത്യ ഇക്കാര്യം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ടതല്ലെന്നും സംഭവം കൃത്രിമ സൃഷ്ടിയാണെന്നും മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

സംഭവത്തിന് പിന്നില്‍ പള്‍സര്‍ സുനിയുടേയും ഒരു നിര്‍മ്മാതാവിന്റേയും തന്ത്രമാണെന്നാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ട്ടിന്‍ നല്‍കിയ മൊഴി. മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി മാര്‍ട്ടിനെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സലിം ഇന്ത്യ പറഞ്ഞു. തന്റെ ജീവന്‍ അപകടത്തിലാണെന്ന് മാര്‍ട്ടിന്‍ കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സത്യം അറിയാവുന്ന മാര്‍ട്ടിന് സംരക്ഷണം നല്‍കണമെന്നും വസ്തുതകള്‍ പുറത്തുകൊണ്ടു വരാന്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും സലിം ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

ഇതോടെ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തുകയാണ്. മാര്‍ട്ടിന്‍ നല്‍കിയ രഹസ്യ മൊഴി രേഖാമൂലം കോടതിയോട് ദിലീപ് ആവശ്യപ്പെടും. അതിന് ശേഷമാകും അടുത്ത നിയമ നടപടി.വിചാരണയിലേക്ക് കാര്യങ്ങള്‍ പോകാതെ തന്നെ കേസ് പുനരന്വേഷണം നടത്തിക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് പോലീസിന്റെ ആരോപണം.കേസില്‍ ഇരയെ അപമാനിച്ച്‌ കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പൊലീസും പറയുന്നു. ഈ സാഹചര്യത്തില്‍ പ്രതിയായ ദിലീപിനെതിരേ നിലപാട് കടുപ്പിക്കും.

ആവശ്യമെങ്കില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് ശ്രമിക്കും. ദിലീപ് ഫാന്‍സുകാരുടെ ഫെയ്സ് ബുക്ക് പേജിലൂടെ ഇരയെ അപമാനിക്കുന്ന പ്രചരണങ്ങള്‍ നടക്കുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. ഹര്‍ജിയില്‍ മറുപടിനല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചേക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികതയെപ്പറ്റി ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ച സംശയങ്ങളും ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*