മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; ഫണ്ട് അനുവദിച്ചത് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു..!

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രാ വിവാദം കൊഴുക്കുന്നു. ഹെലികോപ്റ്ററിന്റെ വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു. പണം അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന്റെ പകര്‍പ്പ് പുറത്തുവന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും പണം നല്‍കിയിരുന്നു എന്ന് വ്യക്തമാക്കുന്ന ഉത്തരവാണ് കൈമാറിയത്. റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച്‌ കുര്യനാണ് ഉത്തരവ് കൈമാറിയത്.

‘ആ പേര് എന്നെക്കൊണ്ട് പറയിച്ച്‌, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങള്‍ക്ക് സുഖിക്കാനല്ലേ’ ;പാര്‍വതിയെ പരസ്യമായി പരിഹസിച്ച്‌ ബഡായി ബംഗ്ലാവ് ടീം..!

സംഭവം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വാടക ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്‍കാനുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞല്ല ഇറക്കിയതെന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത് പൊലീസ് അല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും മറ്റ് കാര്യങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ ഇല്ലെന്നും ഡിജിപി പറഞ്ഞു. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി ചര്‍ച്ച നടത്താന്‍ തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായ സാഹചര്യത്തിലാണ് ഡിജിപിയുടെ വിശദീകരണം.

ഡിസംബര്‍ 26 നാണ് തൃശൂരിലെ സിപഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്നും മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രനടത്തിയത്. സ്വകാര്യ കമ്ബനിയുടെ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തായിരുന്നു യാത്ര. കേന്ദ്രത്തില്‍ നിന്നെത്തിയ സംഘത്തെ അടിയന്തരമായി സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.

എന്നാല്‍ അത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഇതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഉത്തരവിന് കാരണമെന്നാണ് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*