Breaking News

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ചിലപ്പോള്‍ അവള്‍ ഗര്‍ഭസ്ഥ ശിശുവിനെ പ്പോലെ ചുരുണ്ടുകൂടും. ഉറക്കെ നിലവിളിക്കും. ഒച്ചയില്ലാതെ തേങ്ങും. ഏതോ ഉന്മാദാവസ്ഥയി ലെന്നപോലെ ചിരിക്കും. മിക്കപ്പോഴും ചിരിക്കും കരച്ചിലിനുമിടയില്‍ ഊഞ്ഞാ ലാടുകയാവും അവള്‍. വേദന സഹി ക്കാനാകാതെ, രണ്ടു മണിക്കൂറോളം അവള്‍ കരഞ്ഞ ദിവസങ്ങളുമുണ്ട്” (‘അരുണയുടെ ജീവിതകഥ’/ പിങ്കി വീരാനി) നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന മൃഗീയമായ കാമാസക്തി അരുണ രാമചന്ദ്ര ഷാന്‍ബാഗ് എന്ന ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം. കര്‍ണാടകത്തിലെ ഹാല്‍ദിപുര്‍ സ്വദേശി അരുണ മുംബൈയില്‍ എത്തിയത് സ്വപ്നങ്ങളുടെ ചിറകേറിയാണ്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

എന്നാല്‍, 1973 നവംബര്‍ 27ന് ആ ചിറകുകള്‍ കരിഞ്ഞു. നാലുപതിറ്റാണ്ടിലധികം ജീവച്ഛവമായി കിടന്നെങ്കിലും ആതുരശുശ്രുഷാരംഗത്ത് ആത്മാവും ശരീരവും അര്‍പ്പിച്ച നേഴ്‌സുമാരുടെ ദുരവസ്ഥയിലേക്കും ദയാവധം സംബന്ധിച്ച നിയമങ്ങളുടെ പൊളിച്ചെഴുത്തിലേക്കും ഊര്‍ജംപകരാന്‍ അരുണയുടെ ജീവിതത്തിനായി.മരണത്തിനും ജീവിതത്തിനുമിടയില്‍ ഊഞ്ഞാലാടിയ അരുണയുടെ ദുരവസ്ഥയ്ക്ക് രാപ്പകല്‍ കൂട്ടിരുന്നതും അവര്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ നേഴ്‌സുമാര്‍. അവര്‍ക്ക് അരുണ കുഞ്ഞിനെപ്പോലെയായിരുന്നു. 2009 ഡിസംബറില്‍ അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ആശുപത്രിയിലെ നേഴ്‌സുമാര്‍ ഒറ്റക്കെട്ടായി രംഗത്തെത്തിയതിനുള്ള കാരണവും മറ്റൊന്നല്ല.

 ”അവര്‍ ഞങ്ങള്‍ക്ക് കൈക്കുഞ്ഞിനെപ്പോലെയാണ്. പ്രായമാകുന്നുണ്ടാകാം. ആരോഗ്യം ക്ഷയിക്കുന്നുണ്ടാകാം. എന്നാല്‍, അവര്‍ ആര്‍ക്കും ശല്യമൊന്നും അല്ല. ഞങ്ങള്‍ ഊഴമിട്ട് ഇരുന്ന് അവരെ ശുശ്രൂഷിച്ചുകൊള്ളാം. എങ്ങനെയാണ് അവരെപ്പോലെയുള്ള ഒരാളെ കൊല്ലാന്‍ അനുവദിക്കുക?”- കെഇഎം ആശുപത്രിയിലെ നേഴ്‌സുമാരില്‍ ഒരാള്‍ ചോദിച്ചു.2011 മാര്‍ച്ചില്‍ സുപ്രീംകോടതി പിങ്കിയുടെ ഹര്‍ജി തള്ളിയെങ്കിലും രാജ്യത്ത് ആദ്യമായി ‘പരോക്ഷ ദയാവധം’ വേണമെങ്കില്‍ ആവാമെന്ന് സുപ്രീംകോടതിയെക്കൊണ്ട് പറയിപ്പിച്ചു അരുണയുടെ ജീവിതം.

ദയാവധഹര്‍ജി തള്ളിയ വാര്‍ത്ത മധുരം വിതരണംചെയ്താണ് കെഇഎം ആശുപത്രിയിലെ നേഴ്‌സുമാര്‍ ആഘോഷിച്ചത്. അരുണയെ പീഡിപ്പിച്ച സോഹന്‍ലാലിന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്. കൊലപാതകശ്രമത്തിനും കവര്‍ച്ചയ്ക്കുമുള്ള കുറ്റംമാത്രമാണ് ചുമത്തിയത്. ബലാത്സംഗം നടന്ന വിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചതുകൊണ്ടാണ് ശിക്ഷ കുറഞ്ഞതെന്ന് പിങ്കി വീരാനി ‘അരുണയുടെ ജീവിതകഥ’ പുസ്തകത്തില്‍ പറഞ്ഞു. അരുണ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടാതിരിക്കാനാണ് അങ്ങനെ ചെയ്തതെന്നും പുസ്തകത്തില്‍ പറയുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*