ഈ മീന്‍ കഴിക്കരുത്; മീനില്‍ സയനൈഡിനേക്കാള്‍ വീര്യമുളള ഉഗ്രവിഷം; കഴിക്കരുതെന്ന് നിര്‍ദ്ദേശം..!

മീനില്‍ ഉഗ്രവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജപ്പാന്‍. ജപ്പാന്‍കാരുടെ പ്രിയ മത്സ്യമായ ഫുഗുവിന്റെ വിഷാംശമുള്ള കഷണങ്ങള്‍ വിപണിയിലെത്തിയതോടെയാണ് മത്സ്യം കഴിക്കരുതെന്ന നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കരളും കുടലും നീക്കം ചെയ്യാത്ത അവസ്ഥയില്‍ അഞ്ച് പാക്കറ്റ് മത്സ്യമാണ് ഗമഗോരി പട്ടണത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വെച്ചത്. മൂന്നെണ്ണം കണ്ടെത്തിയെങ്കിലും രണ്ടെണ്ണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

റിമ കല്ലിങ്കലിന് പൂര്‍ണ്ണ പിന്തുണയുമായി നടി ഹിമ ശങ്കര്‍; “പെണ്ണുങ്ങളേ , നിങ്ങളുടെ പുരുഷന്‍മാരേക്കാള്‍ വലിയ ശത്രുക്കള്‍ സ്വയം ബോധമില്ലാത്ത , അടിമ മനസുള്ള , സ്വന്തം അവസ്ഥകളെ , ആഗ്രഹങ്ങളെ മറന്ന് ജീവിക്കുന്ന”….

ഇതേതുടര്‍ന്നാണ് ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫുഗുവിന്റെ കരള്‍, കുടല്‍, അണ്ഡാശയം, തൊലി എന്നിവയിലാണ് ഉഗ്രവിഷമുള്ള ടെട്രോഡോക്‌സിന്‍ അടങ്ങിയിരിക്കുന്നത്. പ്രത്യേക ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ഫുഗു മീന്‍ മുറിക്കാനും പാകം ചെയ്യാനും ജപ്പാനില്‍ അനുമതിയുള്ളൂ. 3 കൊല്ലത്തിനു മുകളില്‍ പരിശീലനം, എഴുത്തു പരീക്ഷ , പ്രാക്റ്റിക്കല്‍ എന്നിവ കഴിഞ്ഞ ശേഷമേ ലൈസന്‍സ് കിട്ടുകയുള്ളു.

പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ സ്വന്തം കൈ കൊണ്ട് മീന്‍ വൃത്തിയാക്കി, ആ മീന്‍ കൊണ്ട് ഭക്ഷണം ഉണ്ടാക്കി അതു കഴിച്ച് കാണിക്കണം. പാചകം ചെയ്യുന്നയാള്‍ ജീവനോടെയുണ്ടെങ്കില്‍ മാത്രമേ ലൈസന്‍സ് കിട്ടുകയുള്ളു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*