മറ്റ് ഭാഷകളിലേക്ക് താന്‍ ചുവടുമാറാത്തതിന്‍റെ കാരണം വെളിപ്പെടുത്തി സിങ്കം സൂര്യ..!

താരജാഡകളേതുമില്ലാതെ സൗമ്യനായി നിറഞ്ഞ പുഞ്ചിരിയോടെയാണ് തമിഴ് നടന്‍ സൂര്യ വേദിയിലെത്തിയത്. മലയാള സിനിമാ രംഗത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് പറഞ്ഞ സൂര്യ ‘താനാ സേര്‍ന്ത കൂട്ടം’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥമാണ് കൊച്ചിയിലെത്തിയത്.

പെണ്ണും പെണ്ണും തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് നടി വിദ്യാബാലന്‍..!

താനാ സേര്‍ന്ത കൂട്ടം;
രമ്യാ കൃഷ്ണ, കാര്‍ത്തിക്, സുരേഷ്ചന്ദ്ര മേനോന്‍, സെന്തില്‍ തുടങ്ങി മികച്ച താരങ്ങള്‍ ഒത്തുചേരുന്ന ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. സിങ്കം 3 ചിത്രീകരണം വിശാഖപട്ടണത്ത് നടക്കുന്ന സമയത്താണ് താനാ സേര്‍ന്ത കൂട്ടത്തിന്റെ കഥ പറയുന്നതിനായി വിഘ്നേഷ് ശിവന്‍ തേടിയെത്തുന്നത്. വിഘ്നേഷിന്റെ ചിത്രം എന്തായാലും ചെയ്തിരിക്കണമെന്നാണ് സിങ്കത്തിന്റെ സംവിധായകന്‍ ഹരി ആദ്യം തന്നെ പറഞ്ഞത്. താന്‍ കഥ കേട്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ വിഘ്നേഷ് മികച്ച സംവിധായകനാണെന്നും സിനിമയില്‍ ഭാഗമായില്ലെങ്കില്‍ വലിയ നഷ്ടമായിരിക്കുമെന്നും പറയുകയാണ് ചെയ്തത്. ഈ വാക്കുകള്‍ അത്ഭുതമാണ് ഉണ്ടാക്കിയത്.

പ​ട്ടാ​പ്പ​ക​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി; സംഭവം ക​ണ്ണൂ​രി​ല്‍…!

വിഘ്നേഷ് എന്ന സംവിധായകനില്‍ അദ്ദേഹത്തിനുള്ള വിശ്വാസമാണ് കണ്ടത്. സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ സംഗീതവും വിഘ്നേഷിന്റെ സംവിധാനവും സിനിമയ്ക്ക് കരുത്താകുമെന്ന് കാര്‍ത്തിയും പിന്തുണച്ചു. ഏവരും തനിക്ക് ഏറെ പ്രതീക്ഷ തന്നതിന് ശേഷമാണ് കഥ കേള്‍ക്കുന്നത്. തുടര്‍ന്ന് സിനിമ ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. രമ്യാ കൃഷ്ണയെയും കാര്‍ത്തിക്കിനെയും പോലുള്ള മികച്ച താരങ്ങളുടെ ഒപ്പം അഭിനയിക്കാനായി എന്ന സന്തോഷമാണ് ചിത്രം നല്‍കിയത്. അക്ഷയ് കുമാറിന്റെ ഹിന്ദി ചിത്രമായ സ്പെഷ്യല്‍ 26ന്റെ തമിഴ് പതിപ്പാണ് ചിത്രം. എന്നാല്‍ രണ്ട് ചിത്രവുമായി സാമ്യം തോന്നുകയേയില്ലെന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. എണ്‍പതുകളിലേ കുറിച്ചുള്ള ഒരു നൊസ്റ്റാള്‍ജിയ ആണ് ചിത്രം. പൊങ്കലിനോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുക.

വ്യത്യസ്തതയുടെ സംവിധായകന്‍;
വിഘ്നേഷ് ശിവന്‍ എന്ന യുവ സംവിധായകന്‍ ഓരോ ഷോട്ടിലും അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. എനിക്ക് കുറച്ചു ദിവസങ്ങള്‍ വേണ്ടിവന്നു അദ്ദേഹവുമായി പൊരുത്തപ്പെടുവാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഉള്ളിലെ ക്രിയാത്മകത ഓരോ നിമിഷവും അത്ഭുതപ്പെടുത്തുകയായിരുന്നു. ആദ്യമായി കഥ കേള്‍ക്കുന്നതിനായി വിഘ്നേഷിനോടൊപ്പം ചെന്നത് റോഡരികിലെ ഒരു ചായക്കടയിലായിരുന്നു. അന്ന് വളരെ കാലത്തിന് ശേഷമാണ് ഞാന്‍ ഒരു ചായക്കടയിലിരുന്നു കട്ടന്‍ചായ കുടിച്ചത്. ആ നിമിഷത്തിലാണ് വിഘ്നേഷ് പറയുന്നത് ആ പശ്ചാത്തലത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത് എന്ന്. എന്റെ ആദ്യ കാലങ്ങളെ ഓര്‍മിപ്പിക്കുന്നതായിരുന്നു ആ നിമിഷം. വളരെ പുതുമയേറിയ രീതിയിലാണ് വിഘ്നേഷ് സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചിരിക്കുന്നത്. ഓരോ സീനിലെയും ഡയലോഗ് ഡെലിവറിയിലും അദ്ദേഹം വളരെയേറെ ശ്രദ്ധ നല്‍കി.

പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി മുരളി ജയന്‍ രംഗത്ത്..!

രജനികാന്ത് x കമല്‍ഹാസന്‍;
തമിഴ് സിനിമയുടെ കാതലായ വ്യക്തികളാണ് രജനീകാന്തും കമല്‍ഹാസനും. അഭിപ്രായങ്ങളില്‍ രണ്ടറ്റത്താണ് ഇരുവരും. വളരെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ളവര്‍. തമിഴ് സിനിമാ മേഖലയിലെ, സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഒട്ടനേകം പ്രതിഭകളുടെ പാത പിന്തുടര്‍ന്നെത്തിയവര്‍. വെറുമൊരു ഇഷ്ടത്തിന്റെയോ രാഷ്ട്രീയക്കാരന്‍ എന്ന അലങ്കാരപട്ടത്തിന്റെയോ ചിന്തയിലല്ല ഇരുവരും രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്. ഉള്‍വിളിയാണ് ഇരുവരിലും ഉണ്ടായിരിക്കുന്നത്. വളരെയേറെ ചിന്തിക്കുന്നവരും അനുഭവജ്ഞാനമുള്ളവരുമാണ് ഇരുവരും. സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണം എന്ന തോന്നല്‍ മാത്രമാണ് ഇരുവരെയും ആ മേഖലയിലേക്കെത്തിച്ചത്. എല്ലാവരെയും പോലെ ഞാനും ഉറ്റുനോക്കുകയാണ് വരും നാളിലേക്ക്.

സൂര്യയുടെ രാഷ്ട്രീയം;
ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തിന് ചേര്‍ന്ന വ്യക്തിയല്ല. രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയില്ല. അഗരം എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന ഞാന്‍ നടത്തുന്നുണ്ട്. പഠിക്കാന്‍ താത്പര്യമുള്ള സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുകയെന്നതാണ് സംഘടനകൊണ്ട് ഉദ്ദേശിക്കുന്നത്. ഞാന്‍ എന്തെങ്കിലും പ്രവര്‍ത്തനം നടത്തുകയാണെങ്കില്‍ അത് ഈ ഫൗണ്ടേഷനിലൂടെയായിരിക്കും. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കില്ല.

മലയാള സിനിമയിലേക്ക്;
വളരെ താത്പര്യത്തോടെയാണ് ഞാന്‍ മലയാള സിനിമ നോക്കി കാണുന്നത്. എന്നാല്‍ ഒരു മുഴുവന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല. എന്റെ അഭിപ്രായത്തില്‍ അഭിനയിക്കുന്നെങ്കില്‍ അറിയാവുന്ന ഭാഷയില്‍ ഓരോ ചെറിയ വാക്കുകളും അറിഞ്ഞു വേണം അഭിനയിക്കാന്‍. എങ്കില്‍ മാത്രമേ അഭിനയത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് മറ്റ് ഭാഷകളിലേക്കും ഞാന്‍ ചുവടുമാറാത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*