എങ്ങും ഷാജി പാപ്പന്‍ തരംഗം ; മാസ്റ്റര്‍പീസിനെ പിന്നിലാക്കി ഷാജി പാപ്പനും പിള്ളേരും ജൈത്രയാത്ര തുടരുന്നു…!

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2. കഥയൊന്നുമില്ലാത്ത ഒരു പടം ഇത്ര ഹിറ്റാകാന്‍ കാരണം കോമഡി തന്നെ. ലോജിക്കൊന്നുമില്ലാതെയാണ് പ്രേക്ഷകര്‍ സിനിമ കണ്ടതും സ്വീകരിച്ചതും.

ആര്‍എസ് വിമലിന്റെ 300 കോടി സിനിമ പ്രഖ്യാപിച്ചു; പൃഥ്വിരാജ് പുറത്ത്… കര്‍ണ്ണനാകുന്നത് നമ്മുടെ സ്വന്തം….

ഇപ്പോഴിതാ, ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ പടം മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ കടത്തിവെട്ടുമെന്ന് സൂചന. ക്രിസ്തുമസ് റിലീസ് ആയി ഇറങ്ങിയ ചിത്രങ്ങളില്‍ കളക്ഷന്റെ കാര്യത്തില്‍ മാസ്റ്റര്‍പീസ് ആയിരുന്നു മുന്നില്‍. എന്നാല്‍, മാസ്റ്റര്‍പീസിനെ വെല്ലുന്ന വിജയമാണ് ആട് 2 നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കോമഡി എന്റര്‍ടെയിന്‍മെന്റായി ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ ആട് 2 റെക്കോര്‍ഡ് വിജയം സ്വന്തമാക്കി പ്രദര്‍ശനം തുടരുകയാണ്. ഒപ്പമിറങ്ങിയ മറ്റ് സിനിമകളെ അതിവേഗം പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന സിനിമ ബോക്സ് ഓഫീസില്‍ തരംഗമാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

സിനിമയുടെ കേരള കളക്ഷന്‍ ഇനിയും പുറത്ത് വിട്ടിട്ടില്ലെങ്കിലും റിലീസായി പതിനാറ് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ ആട് 2 റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും വെറും 9 ദിവസം കൊണ്ട് സിനിമ അമ്ബത് ലക്ഷമാണ് സ്വന്തമാക്കിയിരിക്കുന്നത്.

കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി നേടിയിരിക്കുകയാണ്. പതിനാറ് ദിവസം കൊണ്ടാണ് സിനിമ ഒരു കോടിയിലേക്കെത്തിയത്. ചിത്രത്തിന്റെ വിജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*