Breaking News

മരിച്ചുപോയ അനിയനെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നത് ജനപിന്തുണയെ ഭയക്കുന്നവര്‍’: ഏകാന്ത സമരത്തില്‍ നിന്നും ആള്‍ക്കുട്ടത്തിന് നടുവില്‍ നിന്ന് ശ്രീജിത്തിനു പറയാനുള്ളത്..!

തന്‍റെ അനുജന്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിവിന്‍റെ കൊലപാതകികളെ ശിക്ഷിക്കണം എന്ന ആവശ്യവുമായി സത്യാഗ്രഹം കിടക്കുന്ന ശ്രീജിത്തിനു പറയാനുള്ളത്,  ആരുടേയും പിന്തുണയില്ലാതെ മഴയത്തും വെയിലത്തും നിരവധി ദിവസം ഞാന്‍ ഇവിടെ ഒറ്റയ്ക്ക് സമരം ചെയ്തിരുന്നു. ഇപ്പോള്‍ ഇത്രയും ആളുകളുടെ പിന്തുണ കാണുമ്ബോള്‍ സത്യം പറഞ്ഞാല്‍ വിശ്വസിക്കാനാകുന്നില്ല. പക്ഷേ ഇത്രയും ആളുകളുടെ പിന്തുണ എനിക്ക് തരുന്ന ആത്മവിശ്വാസം ചെറുതല്ല – സെക്രട്ടേറിയറ്റ് പടിക്കലെ തന്റെ നിരാഹാരം സമരം 766ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പിന്തുണയെ കുറിച്ച്‌ ശ്രീജിത്ത് പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ ഏതാനം ദിവസം കൊണ്ട് ലഭിക്കുന്ന പിന്തുണ പലര്‍ക്കും കൊണ്ട് തുടങ്ങിയതിന്റെ ഭാഗമായിട്ടാണ് തന്റെ മരിച്ചുപോയ അനിയനെക്കുറിച്ച്‌ മോശം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നതിന്റെ പിന്നിലെന്നും ശ്രീജിത് പറഞ്ഞു.

മാന്യമായ വസ്ത്രം ധരിച്ചാവണം ഒരു മനുഷ്യനെ ലോക്കപ്പില്‍ പാര്‍പ്പിക്കേണ്ടത്; സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണം മുറുകുമ്പോഴും ശ്രീജിവിന്‍റെ മരണത്തില്‍ പ്രതിഷേധങ്ങളെ തള്ളി പൊലീസ് അസോസിയേഷന്‍

ഇന്നലെ പതിനായിരകണക്കിനാളുകള്‍ പങ്കെടുത്ത സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് ശേഷവും ശ്രീജിത്തിനെ കാണാന്‍ നിരവധിപേരാണ് എത്തുന്നത്. സ്ഥിരമായി ശ്രീജിത് ഒറ്റയ്ക്ക് ഇരിക്കുന്ന ആ മരച്ചുവട്ടിലേക്ക് ഇപ്പോള്‍ സന്ദര്‍ശന പ്രവാഹമാണ്. ഇന്നലെ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുക്കാനാകാത്ത നിരവധിപേരാണ് ഇന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിയത്. വടക്കന്‍ ജില്ലകളില്‍ നിന്നെത്തിയവരും സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍്കായി എത്തിയവരും ഇവിടെയെത്തി ശ്രീജിത്തിനെ കണ്ട് മടങ്ങുന്ന ദൃശ്യങ്ങളും സെക്രട്ടേറിയറ്റിന്മുന്നില്‍ കാണാമായിരുന്നു. വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ളവര്‍ ഇന്നും സെക്രട്ടേറിയറ്റ് പടിക്കലെത്തി.

അതേ സമയം ഇന്നലെ നടന്ന സാമൂഹ്യ മാധ്യമങ്ങളുടെ പ്രതിഷേധ കൂട്ടായ്മ വന്‍ വിജയമായതിന് ശേഷം നിരവധി രാഷ്ട്രീയ നേതാക്കളാണ് ഇന്ന് ഇവിടേക്ക് എത്തിയത്.സോഷ്യല്‍ മീഡിയ ആഹ്വാനത്തെ തുടര്‍ന്ന് ആയിരങ്ങള്‍ ഒഴുകിയെത്തിയ ശ്രീജിത്തിന്റെ സമരപന്തലിലേക്ക് ഇന്ന് നേതാക്കളുടെ ഒഴുക്കാണ്. കോണ്‍ഗ്രസ് നേതാവ് വി എം.സുധീരന്‍, സിപിഎം നേതാവ് വി എസ് ശിവന്‍കുട്ടി, ശിവകുമാര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഇന്ന് ശ്രീജിത്തിനവെ സന്ദര്‍ശിച്ചു. ശ്രീജിത്തിന് പിന്തുണ തേടിയുള്ള ഒപ്പു ശേഖരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. വി എം സുധീരന്‍ ഇന്നലെയും ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

ശ്രീജിത്തിന്റെ മരിച്ച്‌ പോയ അനിയന്‍ ശ്രീജിവിനെ കുറിച്ച്‌ മോശം അഭിപ്രായങ്ങള്‍ പടച്ച്‌ വിടുന്നവര്‍ക്കതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ എത്തുന്നവര്‍ രേഖപ്പെടുത്തുന്നത്. ഇത്രയും ദിവസം ഇവിടെ ശ്രീജിത് സമരം ചെയ്തപ്പോള്‍ ശ്രീജിവിനെക്കുറിച്ച്‌ ആരും ഒരു കുറ്റവും മോശം അഭിപ്രായവും നടത്തികണ്ടില്ല, ഇപ്പോള്‍ ശ്രീജിത്തിന് പിന്തുണയേറിവരുന്നത് കണ്ട അസ്വസ്ഥത ബാധിച്ചതാകാം പൊലീസുകാരും അവരെ പി്തുണയ്ക്കുന്നവരും ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നതിന് പിന്നില്‍ എന്നാണ് ശ്രീജിത്തും അനുകൂലികളും പറയുന്നത്.

മരിച്ച്‌ പോയ ഒരാളെക്കുറിച്ച്‌ ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നവര്‍ സ്വന്തം മനസാക്ഷിയോട് തന്നെ ചോദിച്ചാല്‍ മതി ചെയ്തത് ശരിയാണോ എന്ന്. പിന്നെ പറയുന്നത് വെറുതെയല്ല അവര്‍ പുണ്യാളന്മാരുമല്ല. എന്റെ അനിയന്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെയാണ് കൊല്ലപെട്ടത് അത് വീണ്ടും ആവര്‍ത്തിക്കുന്നു. നീതി ലഭിക്കും വരെ, അിതിന് ഇനി മരിക്കുകയാണ് വേണ്ടതെങ്കില്‍ അതും ചെയ്യാന്‍ തയ്യാറാണെന്നാണ് ശ്രീജിത്ത് പറയുന്നത്. നാട്ടുകാര്‍ക്കും തന്നെ അത്തരത്തില്‍ മോശമായ അഭിപ്രായമില്ലെന്ന് സമരപന്തലിലെത്തിയ നാട്ടുകാരും പറയുന്നു. പിന്നെ ഈ നാട്ടുകാര്‍ എന്ന് പറയുന്നത് പെണ്‍കുട്ടിയുടെ ബന്ധുക്കളേയും പൊലീസുകാരെയും ആണെങ്കില്‍ അവര്‍ ശ്രീജിവിനെ കുറിച്ച്‌ നല്ലത് പറയും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നും നാട്ടുകാര്‍ ചോദിക്കുന്നു.

ഇന്നലത്തെ സമരത്തില്‍ കണ്ട ജന പങ്കാളിത്തം കേരള സമൂഹത്തിന് ഈ വിഷയത്തിലുള്ള താല്‍പര്യമാണ് സൂചിപ്പിക്കുന്നതെന്നും രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഭവത്തെ നീതി ലഭിക്കത്തക്ക ഒന്നാക്കി മാറ്റണമെന്നുമാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരന്‍  പ്രതികരിച്ചത്.ശ്രീജിത്തിന്റെ ആവശ്യമായ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് സിബിഐ വീണ്ടും തള്ളുമോ എന്ന ഭയമുള്ളതിനാല്‍ തന്നെ ഹൈക്കോടതി വഴി സമീപിക്കാനും ശ്രീജിത്ത് തീരുമാനിച്ചിട്ടുണ്ട്.

ശ്രീജീവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സ്ഥാപിക്കാന്‍ കൊണ്ടു പിടിച്ചു ശ്രമിക്കുമ്ബോള്‍ മറ്റൊരു ഉത്തരവും പുറത്തുവന്നു. ശ്രീജീവിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ച്‌ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. അങ്ങനെ ആത്മഹത്യയായിരുന്നില്ല അതെന്നും കൊലപാതകമാണെന്നും സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണ്. പക്ഷേ പൊലീസ് അന്വേഷണം മാത്രം നടത്തിയില്ല. ഇത് പ്രതികളായ പൊലീസുകാരെ സഹായിക്കാനായിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിന്റെ സമരം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയത്. ഇതോടെ നില്‍ക്കള്ളി ഇല്ലാതെ പൊലീസുകാര്‍ മാറി. ശ്രിജീവിന്റെ മരണത്തില്‍ ആരോപണ വിധേയരായ സിഐ അടക്കമുള്ളവര്‍ക്ക് വേണ്ടി സൈബര്‍ ലോകത്ത് ഇടപെടല്‍ ശക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*