Breaking News

വാര്‍ത്ത തെറ്റ് ; വിദ്യാര്‍ത്ഥി മുങ്ങി മരിച്ചത് ചുഴിയില്‍ പെട്ട്; പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് ഓടിയ മലയാളി വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ച വാര്‍ത്ത തെറ്റ്; മരിച്ചത് ചുഴിയില്‍ പെട്ട്…!

പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടിയ മലയാളി വിദ്യാര്‍ത്ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചുവെന്ന് കഴിഞ്ഞ ദിവസം ഫ്യൂച്ചര്‍ലൈന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയിലെ സത്യാവസ്ഥ മനസിലാക്കിയതിനാല്‍ റിപ്പോര്‍ട്ടറായ ഗാര്‍ഗി നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കര്‍ണ്ണാടകയിലെ മാണ്ഡ്യയിലെ ബലമുറി വെള്ളച്ചാട്ടത്തിലെ ചുഴിയില്‍ പെട്ട് മംഗളൂരുവിലെ സ്വകാര്യ കോളജിലെ ബീ ഫാം വിദ്യാര്‍ത്ഥിയായ മുഹമ്മദ് സാഹിലാണ് മരിച്ചത്.

പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടുന്നതിനിടയിലാണ് സാഹില്‍ മരിച്ചതെന്നാണ് പുറത്തു വന്ന വാര്‍ത്ത. എന്നാല്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയനുസരിച്ചാണ് വാര്‍ത്ത തിരുത്തുന്നത്. ബലമുറി വെള്ളച്ചാട്ടത്തിലെത്തിയ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു സാഹില്‍.

വെള്ളച്ചാട്ടത്തിലിറങ്ങിയ സാഹില്‍ ചുഴിയില്‍ പെട്ടതോടെ നീന്താന്‍ സാധിക്കാതെ മരിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോടെയാണ് സംഭവസ്ഥലത്ത് പൊലീസെത്തിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് രക്ഷാ സംഘത്തിന് മൃതദേഹം കണ്ടെത്താനായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*