ലോകത്തെ ഭീതിയിലാഴ്ത്തി ബ്ലീഡിംഗ് ഐ ഫീവര്‍ രോഗം പടര്‍ന്ന് പിടിക്കുന്നു; പിടിപെട്ടാല്‍ രക്ഷയില്ലാത്ത അപൂര്‍വ്വ രോഗം..!

എബോള, പ്ലേഗ് തുടങ്ങിയവയെക്കാള്‍ മാരക രോഗമായ ബ്ലീഡിംഗ് ഐ ഫീവര്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്നു. ലോകത്തിന് തന്നെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് രോഗത്തിന്റെ വ്യാപനം കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ സുഡാനില്‍ മൂന്നു പേര്‍ ഈ രോഗം ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ഈ രോഗം ബാധിച്ചാല്‍ കണ്ണില്‍ നിന്നു രക്തം വരുന്നതിനാലാണ് ബ്ലീഡിങ് ഐ ഫിവര്‍ എന്നു പറയുന്നത്. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ മാരക പിടിപ്പെട്ട് മരണപെട്ടതോടെയാണ് ഈ രോഗം ലോകശ്രദ്ധയാര്‍ജിച്ചത്.

പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നു കഴിഞ്ഞു. 2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം ദക്ഷിണ സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ നിരീക്ഷണത്തിലാണ്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. സുഡാന്റെ അയല്‍രാജ്യമായ ഉഗാണ്ടയില്‍ കഴിഞ്ഞ ദിവസം ഇതേ രോഗത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്. ചെളിയില്‍ നിന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയുമാണ് രോഗം പകരുന്നത്. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീര വേദന, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. രോഗകാര്യത്തില്‍ ജാഗ്രത പുലര്‍ത്താനാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*