കുട്ടികളെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കള്‍ക്ക് ഇനി കടുത്ത ശിക്ഷ; ഉന്നത ഉപദേശക സമിതി ഈ തീരുമാനം പുറത്ത്..?

കുട്ടികളെ സ്കൂളിലയയ്ക്കാത്ത മാതാപിതാക്കള്‍ക്ക് ഇനി കടുത്ത ശിക്ഷ. ഉന്നത ഉപദേശക സമിതി കൂടിയ യോഗത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായത്. ആര്‍.ടി.ഇ 2009 ലെ നിയമ സംഹിതയില്‍ കുട്ടികള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കാത്ത മാതാപിതാക്കള്‍ക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടികളും ഉള്‍പ്പെടുത്തിയിട്ടില്ല. 2010-ല്‍ നിലവില്‍ വന്ന നിയമം പ്രകാരം 6 മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികള്‍ക്കു പ്രാധമിക വിദ്യാഭ്യാസം അവരുടെ മൗലീക അവകാശമായി കണക്കാക്കിയിരുന്നു.

ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച്‌ മലയാളിയായ അഭീഷ് പി.ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി (വീഡിയോ )

പകുതിക്കു വച്ചു പഠനം നിര്‍ത്തിയവര്‍ക്കു അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികളോടൊപ്പം പഠനം തുടരാനും അവനുവാദം നല്‍കി. എന്നാല്‍ അങ്ങനെ പകുതിക്കു വച്ചു പഠനം നിര്‍ത്തിയ കുട്ടികള്‍ക്കു തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്കൂളുകള്‍ക്കെതിരെയോ മാതാപിതാക്കള്‍ക്കെതിരെയോ നടപടികള്‍ എടുക്കുന്നതിനു നിര്‍വ്വാഹമില്ലായിരുന്നു. ഐ സി ഡി എസിന്റെ കീഴില്‍ ഗ്രാമ പ്രദേശങ്ങളില്‍ കുട്ടികള്‍ക്കു പ്രാദമിക വിദ്യാഭ്യാസത്തിനു വേണ്ടി അംഗന്‍വാടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ പഠിപ്പിക്കുന്നവര്‍ പലപ്പോഴും ചെറിയ കുട്ടികളെ പരിചരിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുള്ളവര്‍ ആകണമെന്നില്ല.

അംഗന്‍വാടികളില്‍ നിന്നും ഐസിഡി എ്സിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പ്രീപ്രൈമറി വിദ്യാഭ്യാസം സ്കൂളുകളില്‍ തന്നെ നല്‍കുന്നതിനെ കുറിച്ചു കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. കുട്ടികളില്‍ മനുഷ്യത്വ മനോഭാവം വളര്‍ത്തിയെടുക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണു നല്‍കേണ്ടതെന്നും ചര്‍ച്ചയില്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ എടുക്കുമെന്നും ജവാടേകര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാഭ്യാസ മന്ത്രിമാരോ മറ്റു ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*