കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി..!

കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസില്‍ പുതിയ ശിക്ഷാ വിധിയുമായി ഉത്തരാഖണ്ഡ് ഹൈക്കോടതി. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പീഡനത്തിന് ഇരയാകുന്ന സംഭവം സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കുറ്റവാളികള്‍ക്ക് എത്രയും വേഗം മരണ ശിക്ഷ തന്നെ വിധിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ജസ്റ്റിസുമാരായ രാജീവ് ശര്‍മ, അലോക് സിംഗ് എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.

വിവാഹത്തിന് മുന്‍പ് പരസ്പരം സംസാരിച്ച യുവതിയെയും യുവാവിനെയും അമ്മാവന്‍ വെടിവച്ചു കൊന്നു..!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ ആറുമാസത്തിനുള്ളില്‍ തൂക്കിലേറ്റണം

2016 ല്‍ ഉമം സിംഗ് നഗര്‍ ജില്ലയില്‍ റുഡാപൂരില്‍ വച്ച്‌ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ കരിന്ദീപ് ശര്‍മ്മയെന്ന ആളെ കീഴ്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. തുടന്ന് ശര്‍മ കീഴ്ക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ഈ കേസിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ ശക്തമാക്കിയത്.

മായാനദിക്ക് വേണ്ടി തന്‍റെ തിരക്കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവാവ് രംഗത്ത്; തിരക്കഥ കത്തിച്ച് പ്രതിഷേധം..!

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ( എന്‍സിആര്‍ബി ) റിപ്പോര്‍ട്ടില്‍ നിന്നും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഉത്തരാഖണ്ഡ് സംസ്ഥനത്ത് വര്‍ദ്ധിച്ചു വരുന്നതായി പറയുന്നു.നാഷണല്‍ ക്രൈം റക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ക്രൈം എഗന്‍സ്റ്റ് ചില്‍ഡ്രണ്‍ (സ്റ്റേറ്റ്സ് ആന്‍ഡ് യുടി) പ്രകാരം 489 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2015 ല്‍ 635 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം 676 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തരാഖണ്ഡിലെ ജനസംഖ്യയുടെ അനുപാതത്തില്‍ വളരെ ഉയര്‍ന്നതാണ് ഐപിസി പോസിറ്റീവ് ആക്‌ട് / സെക്ഷന്‍ 376 ന്‍റെ 4, 6 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അനുപാതം.

ഏതാണ്ട് ഒരു മാസം മുന്‍പ് മധ്യപ്രദേശ് സംസ്ഥാന നിയമസഭയില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചു. 12 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്കെല്ലാം തൂക്കുകയര്‍ വിധിച്ചു, രാജ്യത്ത് ഇത്തരമൊരു നിയമം നടത്തുന്ന ആദ്യ സംസ്ഥാനമായി അതോടെ മധ്യപ്രദേശ് മാറി. എം.പി. ശിവരാജ് സിംഗ് ചൗഹാനാണ് ഈ നിയമം പ്രാവര്‍ത്തികമാക്കാന്‍ കോടതിക്കൊപ്പം നിന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*