‘എന്‍റെ വാക്കുകള്‍ വളച്ചൊടിച്ചവരോട്, സജിത മഠത്തിലിന് പറയാനുള്ളത് ഇതാണ്…!

കുറച്ച്‌ കാലങ്ങളായി വിവാദങ്ങള്‍ക്ക് നടുവിലാണ് മലയാള സിനിമ. നടി ആക്രമിക്കപ്പെട്ട സംഭവവും രാജ്യാന്തര ചലച്ചിത്രമേളയില്‍ മമ്മൂട്ടി ചിത്രം കസബയ്ക്കെതിരെ നടി പാര്‍വതി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദവുമെല്ലാം സിനിമാലോകത്തെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. നടി സജിത മഠത്തിലാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

‘നിന്നോടൊപ്പം ഞാനുമുണ്ട്’; ശ്രീജിത്തിന് പൂര്‍ണ്ണ പിന്തുണയുമായി യുവ താരം നിവിന്‍ പോളി

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് നടി സജിത മഠത്തില്‍ പറഞ്ഞുവെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതെക്കുറിച്ച്‌ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗം കൂടിയായ സജിത പ്രതികരിച്ചത് ഇങ്ങനെ. 

“ഒരു സെമിനാറില്‍ ഞാന്‍ സംസാരിച്ച കാര്യങ്ങളാണ് വാര്‍ത്തയായി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അറിയാവുന്ന ചില കാര്യങ്ങളാണ് ഞാന്‍ അവിടെ പറഞ്ഞത്. ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടികളെ മറ്റു കാരണങ്ങള്‍ പറഞ്ഞ് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന പതിവുണ്ട്. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ചും മനുഷ്യാവകാശ നിഷേധത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്.

എന്റെ പ്രസംഗത്തിലെ ഏതാനും വാക്കുകള്‍ അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച്‌ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയത് കണ്ടിരുന്നു. ഇതൊന്നും നല്ല പ്രവണതയല്ല. പക്ഷേ ഇതെഴുന്നുവരോട്, ഇതൊന്നും എന്നെ ബാധിക്കാന്‍ പോകുന്നില്ല. ഇതുകൊണ്ടൊന്നും ഞാന്‍ നിശബ്ദയാവുകയില്ല. എന്നെ ഭയപ്പെടുത്താനും ആകില്ല. എ.കെ.പി.സി.ടി.എ വജ്ര ജൂബിലിയാഘോഷത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്സ് കോളജില്‍ നടത്തിയ സെമിനാറിലായിരുന്നു വിവാദത്തിന് വഴിവച്ച സജിതയും പ്രസംഗം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*