കുഞ്ഞനിയന്‍റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ക്ക് ദാരുണ അന്ത്യം..!

ഒമ്പതുവയസുകാരനായ കുഞ്ഞനിയന്റെ മൃതദേഹം കാണുവാന്‍ റെയില്‍വേ ട്രാക്കിലേക്ക് ഓടിയ സഹോദരിമാര്‍ ഷോക്കടിച്ച് മരിച്ചു. ബിഹാറിലെ പട്‌നയ്ക്കടുത്ത് സര്‍ഹാസ ജില്ലയിലാണ് അതിദാരുണമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സന്തോഷ്് ജെയ്‌സ്വാളിന്റെ മകനായ ചിരാഗിനെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു.

അഞ്ച് മിനിട്ടില്‍ കല്യാണം; ഒടുവില്‍ പതിനഞ്ചാം മിനിറ്റില്‍ വിവാഹ മോചനം; വിവാഹ ശേഷം നടന്നത് നാടകീയ സംഭവങ്ങള്‍..!

വ്യാഴാഴ്ച രാവിലെ ചിരാഗിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് അനിയന്റെ മൃതദേഹം കാണുവാനായി ട്രാക്കിലേക്കോടുന്നതിനിടെയാണ് സഹോദരിമാരായ നിധിക്കും കോമളിനും പിന്നെ അര്‍ദ്ധ സഹോദരിക്കും ഷോക്കേറ്റത്. ട്രാക്കിന് അരികിലായി പൊട്ടി വീണ ഇലക്ട്രിക്ക് ലൈനില്‍ നിന്നാണ് ഷോക്കേറ്റത്.

നടിയുടെ പേര് വെളിപ്പെടുത്തിയ യുവതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു, റിമയെ മാത്രം ഒഴിവാക്കുന്നതെന്തെന്ന് സോഷ്യല്‍ മീഡിയയും..!

പാടത്തേക്ക് തെറിച്ച് വീണ മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഏറെ നേരം തടഞ്ഞുവെച്ചു. രോക്ഷാകുലരായ നാട്ടുകാര്‍ പൊലീസ് വാഹനം തീവെച്ചു നശിപ്പിച്ചു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*