കുടുംബത്തിൽ സ്വത്ത് തർക്കമില്ല; എന്‍റെ പേരക്കുട്ടിയെ കൊല്ലാൻ കാരണം… വെളിപ്പെടുത്തലുമായി മുത്തച്ഛൻ

കുടുംബത്തിൽ സ്വത്ത് തർക്കമില്ലെന്ന് കൊല്ലം, കുരീപ്പള്ളിയിൽ കൊല്ലപ്പെട്ട ജിത്തുജോബിന്റെ മുത്തച്ഛൻ. ജയമോള്‍ രക്ഷപ്പെടാൻ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മുത്തച്ഛന്‍ ആരോപിക്കുന്നു. സ്വത്തിന്റെ കാര്യത്തിന് കുഞ്ഞിനെ എന്തിന് കൊല്ലണം. മുത്തച്ഛൻ നിറകണ്ണുകളോടെ ചോദിക്കുന്നു. നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ് ജി. ജോണിന്‍റെ മകന് ജിത്തു ജോബി (14)നെയാണ് വീട്ടുപുരയിടത്തിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

വസ്തുതര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന ജയമോളുടെ മൊഴി സത്യമല്ലെന്ന് ജോണിക്കുട്ടി പറയുന്നു. ‘ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും പങ്കെടുത്തിരുന്നു. സന്തോഷത്തോടെയായിരുന്നു ഇരുവരും പള്ളിയില്‍ നിന്നും പോയത്. വീട്ടില്‍ എത്തി വസ്തുതര്‍ക്കത്തിന്റെ പേരില്‍ കൊലപാതകം ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’ – ജോണിക്കുട്ടി പറയുന്നു.

മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് ജോണിക്കുട്ടി പറയുന്നു. ഒരമ്മയ്ക്ക് സ്വന്തം മകനെ ഇത്ര ക്രൂരമായി കൊല്ലാന്‍ കഴിയുമോ എന്നും ജോണിക്കുട്ടി ചോദിക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു അമ്മയോട് പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ പോലീസിന് മൊഴിനല്‍കിയത്.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

ജിത്തുവിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതിയെ അറിയിച്ചിരുന്നു. ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പൊലീസ് മര്‍ദ്ദിച്ചു. പൊലീസിന്റെ ഈ നടപടിയില്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ നിലപാടെടുത്തു.

അതേസമയം, പ്രതിയെ മര്‍ദ്ദിച്ച പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. ജയമോള്‍ക്ക് വൈദ്യ സഹായം ലഭ്യമാക്കാനും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കാനും ഉത്തരവിട്ടു. ജിത്തുവിന്റെ മരണത്തില്‍ വ്യാഴാഴ്ചയാണ് ജയമോളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*