ജയമോള്‍ക്ക് സ്വഭാവ ദൂഷ്യം; മകനെ കൊലപ്പെടുത്തിയത് സ്നേഹം നഷ്ടപ്പെടുമെന്ന് ഭയന്ന്; മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്..!

കൊല്ലത്ത് പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുമ്ബോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മ ജയമോള്‍ക്ക് കടുത്ത മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് കൂടുതല്‍ പേര്‍ പറയുന്നത്. കൊലപാതകത്തില്‍ പോലീസിന് നിരവധി സംശയങ്ങള്‍ ഇനിയും ബാക്കിയുള്ളതിനാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള തീരുമാനിത്തിലാണ്. പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോഴാണ് ജയമോള്‍ പ്രകോപിതയായതെന്നാണ് നേരത്തെ ലഭിച്ചിട്ടുള്ള മൊഴി. എന്നാല്‍ കുട്ടി എന്ത് പറഞ്ഞപ്പോഴാണ് ജയമോള്‍ക്ക് ദേഷ്യം വന്നത് എന്ന കാര്യത്തില്‍ പോലീസ് അന്തിമ നിഗനത്തില്‍ എത്തിയിട്ടില്ല. ജയമോള്‍ പറയുന്നതിന് സമാനമായ ചില മൊഴികള്‍ പോലീസിന് ലഭിച്ചുവെന്നാണ് വിവരം.

സാമ്പത്തിക പിന്നോക്കാവസ്ഥ മുതലെടുത്ത് പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകും, പീഡിപ്പിക്കാന്‍ ആദ്യം കൊടുക്കുന്നത് തന്റെ കാമുകന്..!

ജയമോള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് ജോബ് ജി ജോണ്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാനസികമായ വിഷമം മൂലം കടുംകൈ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. സമാനമായ പ്രതികരണം തന്നെയാണ് മകളും ഇപ്പോള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ പ്രതിയെ രക്ഷിക്കാനുള്ള അടവായി ഇതിനെ കാണുന്നവരുമുണ്ട്.

മകനെ കൊന്ന കേസില്‍ ജയമോള്‍ റിമന്റിലാണ്. പോലീസ് കസ്റ്റഡിയില്‍ ജയമോള്‍ക്ക് കടുത്ത മര്‍ദ്ദനമേറ്റെന്ന് ആരോപണമുണ്ട്. ജയമോളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവര്‍ തന്നെയാണ് ഇക്കാര്യം ബോധിപ്പിച്ചത്. എന്നാല്‍ തനിക്ക് ആക്ഷേപമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.  ജിത്തുവിന് അച്ഛന്റെ വീട്ടില്‍ അടുപ്പം കൂടുതലായിരുന്നു. എല്ലാ ദിവസവും കുട്ടി ആ വീട്ടില്‍ പോകുമായിരുന്നു. അവിടെ നടക്കുന്ന ചര്‍ച്ചകളുടെ ചില ഭാഗങ്ങള്‍ വീട്ടിലെത്തിയാല്‍ പറയും. ഇത് കേള്‍ക്കുമ്ബോള്‍ ജയമോള്‍ക്ക് ദേഷ്യം പിടിക്കുമായിരുന്നു.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജയമോള്‍ ഇടക്കിടെ പറയുമായിരുന്നു. ജിത്തു അച്ഛന്റെ വീട്ടില്‍ പോയി വന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട വിഷയം പറഞ്ഞ് ജയമോളെ ദേഷ്യം പിടിപ്പിക്കുമായിരുന്നുവത്രെ. അമ്മയെ പ്രകോപിപ്പിക്കാന്‍ വേണ്ടി ചിലപ്പോള്‍ പല കാര്യങ്ങളും ജിത്തു പറയുമായിരുന്നുവെന്നും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു.  ജിത്തുവിന് അച്ഛന്റെ വീട്ടുകാരോട് അടുത്ത ബന്ധമായിരുന്നു. അവിടെ തുടര്‍ച്ചയായി പോകുന്നത് ജയമോള്‍ ഇഷ്ടപ്പെട്ടിരുന്നില്ലത്രെ. അവരുമായി കൂടുതല്‍ അടുത്താന്‍ തന്നെ കുട്ടി വെറുക്കുമെന്ന് ജയമോള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്നും മകള്‍ പറയുന്നു.

എന്നാല്‍ മാനസിക അസ്വാസ്ഥ്യത്തിന് ജയമോളെ ചികില്‍സിച്ചിരുന്നില്ല. കുറച്ചു നേരം ദേഷ്യപ്പെടുമെങ്കിലും അല്‍പ്പനേരത്തിന് ശേഷം പഴയ പോലെയാകും. അതുകൊണ്ടു തന്നെ ഇത്രയും ഗൗരവത്തിലെടുത്തിരുന്നില്ലെന്നും മകള്‍ പറഞ്ഞു.  ജയമോള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി ഇത്തരത്തില്‍ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്നും അത്തരം പ്രചാരണങ്ങള്‍ ഏറെ വേദനിപ്പിച്ചെന്നും മകള്‍ പ്രതികരിച്ചു.

മൃഗീയമായ കാമാസക്തി ഇരുപത്തേഴുകാരിയെ കിടക്കയില്‍ തളച്ചിട്ടത് 42 വര്‍ഷക്കാലം: അവളെ പീഡിപ്പിച്ചവന് ലഭിച്ചത് വെറും ഏഴുവര്‍ഷത്തെ തടവ്..!

വസ്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന മൊഴികള്‍ പോലീസ് കണക്കിലെടുത്തിട്ടില്ല. ചില കുടുംബാംഗങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ജയമോളുടെ മാനസിക നിലയെ പറ്റിയുള്ള വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ സ്വത്ത് തര്‍ക്കമെന്ന മൊഴി വ്യാജമാണെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ മുത്തച്ഛന്‍ പറഞ്ഞു.  ജിത്തു ജോബിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് ഓഹരി തര്‍ക്കമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ട ഒരു കാര്യവും ജിത്തുവുമായി സംസാരിച്ചിട്ടില്ലെന്നും കാണാതാകുന്നതിന് തൊട്ടുമുമ്ബ് പതിവ് പോലെ തങ്ങളെ കാണാന്‍ ജിത്തു വന്നിരുന്നുവെന്നും മുത്തച്ഛനും ഭാര്യ അമ്മിണി ജോണും പറയുന്നു.

മുത്തശ്ശിയുടെ കൈയ്യില്‍ നിന്ന് ചായ കുടിച്ച ശേഷം ആറു മണിയോടെയാണ് ജിത്തു തിരിച്ചുപോയത്. പത്ത് മണിയോടെയാണ് ജിത്തുവിനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരിച്ചിലില്‍ മുത്തച്ഛനും ഭാഗമായിരുന്നു. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.  ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് ജയമോളെ അവിടെ കണ്ടത്. എല്ലാവരുമായും സംസാരിച്ച ശേഷം ജിത്തുവിനെയും കൂട്ടിയാണ് ജയമോള്‍ മടങ്ങിയത്.

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

വസ്തു ഓഹരി തര്‍ക്കത്തിന്റെ കാര്യം കൊലപാതകവുമായി ബന്ധപ്പെട്ട് ഉദിക്കുന്നില്ലെന്നാണ് മുത്തച്ഛന്‍ പറയുന്നത്. കാരണം ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് ഭൂമി തന്റെ രണ്ടു മക്കള്‍ക്കുമായി വീതിച്ചു വില്‍പ്പത്രം എഴുതിയതാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല.  ജിത്തുവിന്റെ അച്ഛന്‍ ജോബിന് 70 സെന്റാണ് നല്‍കിയിരിക്കുന്നത്. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ വ്യക്തമാക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചതെന്ന മൊഴി വിശ്വസിക്കില്ലെന്നും മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു.

കൊലപാതകത്തിന് കാരണം മറ്റെന്തോ ആണെന്നാണ് മുത്തച്ഛന്റെയും ഭാര്യയുടെയും വാക്കുകളില്‍ സംശയം ഉയരുന്നത്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് ജയമോള്‍ കോടതിയിലും പറയുന്നത്. ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.  മറ്റെന്തെങ്കിലും തുമ്ബ് കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. പതിനാലുകാരന്റെ മൃതദേഹം എങ്ങനെ ജയമോള്‍ ഒറ്റയ്ക്ക് വീടിന് പുറത്ത് മതിലിന്റെ അപ്പുറത്ത് എത്തിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കൃത്യം നടന്നതും കുട്ടിയെ കാണാതായി എന്ന് എല്ലാവരും അറിയുന്നതും തമ്മില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളയാണുള്ളത്.

ഇത്രയും സമയത്തിനകം എങ്ങനെ കൊലപാതകം നടത്തി മൃതദേഹം കത്തിച്ച്‌ ദൂരെ എത്തിച്ചുവെന്ന ചോദ്യം ന്യായമാണ്. മൃതദേഹം കിടന്ന വാഴത്തോട്ടം അര കിലോ മീറ്ററോളം അകലെയാണ്. ജയമോള്‍ ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹമെത്തിച്ചുവെന്ന കാര്യത്തിലും പോലീസിന് സംശയം ബാക്കിയാണ്.  തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നതായി കണക്കാക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ നായ്ക്കളോ മറ്റു ജീവികളോ മൃതദേഹം കടിച്ചുവലിച്ചതായി കാണുന്നുമില്ല. കൂടാതെ മൃതദേഹത്തിന് അരികില്‍ കണ്ട വെട്ടുകത്തിയുടെ കാര്യത്തിലും സംശയമുണ്ട്.

കാരണം, മൃതദേഹത്തില്‍ വെട്ടിയതായി കണ്ടില്ലെന്നാണ് പറയപ്പെടുന്നത്. കത്തിച്ച ശേഷം അടര്‍ത്തുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭ്യമായ സൂചന. മാത്രമല്ല, മൃതദേഹം കത്തിച്ചാലുണ്ടാകുന്ന ഗന്ധം വളരെ ദൂരത്തില്‍ എത്തും. പക്ഷേ, നാട്ടുകാര്‍ക്ക് തുടക്കത്തില്‍ ഇങ്ങനെ സംശയം ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*