‘മകന്‍റെ ശരീരത്തില്‍ പിശാച്’; 14കാരനെ വെട്ടിനുറുക്കി വാഴത്തോട്ടത്തിലിട്ട് കത്തിച്ച അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…!

കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ സ്വന്തം അമ്മ വെട്ടിനുറുക്കി കഷണങ്ങളാക്കിയ വാര്‍ത്ത സമാനതകളില്ലാത്തതായിരുന്നു. ജിത്തു ജോബിന്റെ കൊലപാതകത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത തുടരാനുള്ള പ്രധാനകാരണം ജിത്തുവിന്റെ അമ്മ ജയമോളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. മകനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയ ജയയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊല ചെയ്യാനുള്ള കാരണം ജയമോള്‍ മാറ്റി മാറ്റി പറയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിത്തുവിനെ കഷണങ്ങളാക്കി കത്തിക്കാന്‍ അമ്മ പറയുന്ന കാരണങ്ങള്‍ അതിവിചിത്രമാണ്.

മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍..!

ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെയും പരിചയക്കാരനായ യുവാവിനേയും പോലീസ് പിടികൂടിയിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയതാണ് കൊലപാതകം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ ജിത്തുവിന്റെ കൊലപാതകം ആസൂത്രിതമല്ല എന്നാണ് പോലീസ് നിഗമനം. അമ്മ ഒറ്റയ്ക്ക് തന്നെയാണ് മകനെ അതിക്രൂരമായ കൊലപ്പെടുത്തിയത് എന്ന് പോലീസ് വിലയിരുത്തുന്നു.

ചോദ്യം ചെയ്യലിനിടെ പരസ്പരവിരുദ്ധമായ മൊഴികളാണ് ജയ നല്‍കുന്നത് എന്നതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. വസ്തു സംബന്ധമായ തര്‍ക്കമാണ് മകനെ കൊല്ലാനുള്ള കാരണമായി ആദ്യം ജയ പോലീസിനോട് പറഞ്ഞത്. അമ്മായിഅമ്മയുമായി ജിത്തു സ്വത്തിലെ ഓഹരിവിഹിതം സംബന്ധിച്ച്‌ തര്‍ക്കിച്ചുവെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തിയെന്നുമുള്ള മൊഴി പോലീസ് വിശ്വസിക്കുന്നില്ല.

ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ജയമോള്‍ വീണ്ടും മൊഴി മാറ്റിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊല ചെയ്യാനുള്ള പ്രേരണയായി ജയ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്ന കാരണം വിചിത്രമാണ്. മകന്റെ ശരീരത്തില്‍ പിശാച് കൂടിയിട്ടുണ്ടെന്നും അതിനാലാണ് കൊലപ്പെടുത്തിയത് എന്നുമാണ് ജയമോള്‍ നല്‍കിയിരിക്കുന്ന പുതിയ മൊഴി.

മകനെ കൊലപ്പെടുത്തിയതില്‍ തനിക്ക് ദുഖമില്ലെന്നും ജയമോള്‍ പോലീസിനോട് പറഞ്ഞു. മകനെ കൊന്ന് കത്തിച്ച ശേഷം മൃതദേഹങ്ങള്‍ വീടിന് സമീപത്ത് തന്നെ ഒളിപ്പിച്ചുവെന്നും ജയ മോള്‍ പറയുന്നു. എന്നാല്‍ പൂര്‍ണമായ ശരീര ഭാഗങ്ങള്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് വീട്ടുപരിസരത്ത് പോലീസ് തെരച്ചില്‍ തുരുകയാണ്.

മകനെ തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം കഷണങ്ങളാക്കി കത്തിച്ചുവെന്നാണ് ജയ പോലീസിനോട് പറഞ്ഞിരിക്കുന്നത്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന ജയയുടെ മൊഴിയിലും പോലീസ് സംശയം ഉന്നയിക്കുന്നുണ്ട്. രണ്ടിടത്ത് വെച്ചാണ് ജയ മൃതദേഹം കത്തിച്ചിരിക്കുന്നത്. വീടിന് പിന്നിലും അടുത്തുള്ള റബ്ബര്‍ തോട്ടത്തിലും വെച്ചാണത്.

വീപ്പയ്ക്കുള്ളിലെ മൃതദേഹങ്ങൾ: കൊല്ലപ്പെട്ടത് കമിതാക്കൾ; കൊലയ്ക്കു പിന്നിൽ ദുരഭിമാനകൊലപാതകം; അന്വേഷണം ഒരേ ദിശയിലേയ്‌ക്കെന്നു പൊലീസ്..!

മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നത്. ശരീരം വെട്ടിനുറുക്കിയ നിലയിലായിരുന്നു. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു. കാല്‍പാദമാകട്ടെ മുറിച്ച്‌ നീക്കിയ നിലയിലായിരുന്നു. ജിത്തുവിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നും വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു.

ജയമോള്‍ക്കൊപ്പം പിടിയിലായ യുവാവിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് വിട്ടയച്ചിരുന്നു. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ജിത്തുവിനെ അതിക്രൂരമായി ജയ കൊലപ്പെടുത്തിയത്. സംഭവ ദിവസം രാത്രി സ്കെയില്‍ വാങ്ങുന്നതിന് വേണ്ടി വീട്ടില്‍ നിന്നിറങ്ങിയ ജിത്തു ഏറെ വൈകിയിട്ടും തിരികെ വന്നില്ല.

ജിത്തുവിന്റെ അച്ഛനായ ജോബ് വീട്ടിലെത്തിയപ്പോള്‍ മകനെ കാണാത്തതിനാല്‍ അന്വേഷിച്ചു. കടയില്‍ പോയ ജിത്തു തിരിച്ച്‌ വന്നില്ല എന്നാണ് ജയമോള്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിറ്റേന്ന് രാവിലെ ജോബ് പോലീസിന് മകനെ കാണാനില്ലെന്ന പരാതി നല്‍കി. വീടും പരിസരവും പരിശോധിക്കവെയാണ് വാഴത്തോട്ടതിന് അരികിലായി ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ജയമോളെ അടക്കം ചോദ്യം ചെയ്തിരുന്നു. പരസ്പര വിരുദ്ധമായി ജയ പറഞ്ഞ കാര്യങ്ങളാണ് പോലീസില്‍ സംശയമുണ്ടാക്കിയത്. മാത്രമല്ല ജയയുടെ കയ്യില്‍ പൊള്ളലേറ്റ പാടുണ്ടായിരുന്നതും പോലീസില്‍ സംശയമുണര്‍ത്തി. മണിക്കൂറുകളോളം നടന്ന ചോദ്യം ചെയ്യലില്‍ ജയ കുറ്റസമ്മതം നടത്തുകയായിരുന്നു.

ജയയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത് എന്ന മൊഴിയില്‍ ജയ ഉറച്ച്‌ നില്‍ക്കുകയാണ്. മൃതദേഹം കത്തിക്കാനുള്ള മണ്ണെണ്ണ അയല്‍ വീട്ടില്‍ നിന്നാണ് വാങ്ങിയത് എന്നും ജയ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ജിത്തുവിന്റെ പിതാവ് ജോബിനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*