മായാനദിക്ക് വേണ്ടി തന്‍റെ തിരക്കഥ മോഷ്ട്ടിച്ചു എന്ന ആരോപണവുമായി യുവാവ് രംഗത്ത്; തിരക്കഥ കത്തിച്ച് പ്രതിഷേധം..!

ക്രിസ്തുമസിന് റിലീസ് ആയ മായാനദി മികച്ച രീതിയില്‍ തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പേരില്‍ പുതിയ ഒരു വിവാദം. മായാനദിയുടെ തിരക്കഥ തന്റേതാണ് എന്ന അവകാശവുമായി കൊല്ലം സ്വദേശിയായ യുവാവാണ് രംഗത്ത് വന്നിരിക്കുന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണ്‍ ഉണ്ണികൃഷ്ണന്‍ എന്ന വ്യക്തിയാണ് തന്റെ തിരകഥയുടെ വികലമായ ദൃശ്യാവിഷ്‌ക്കാരമാണ് മായാനദി എന്ന് പറഞ്ഞിരിക്കുന്നത്.

ലോകത്തിന്‍റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം…

2012 ല്‍ താന്‍ എം ടെക്കിന് പഠിക്കുന്ന സമയം എഴുതി തുടങ്ങിയ ഒരു പ്രണയകഥയായിരുന്നു മായാനദി എന്നും താന്‍ പോലും അറിയാതെയാണ് ആ കഥ സിനിമയായി മാറിയത് എന്നും പ്രവീണ്‍ പറയുന്നു. അതേസമയം താന്‍ ജീവിതത്തില്‍ ഇതുവരെ ആഷിക് അബുവിനെ കണ്ടിട്ടില്ല എന്നും ഈ കഥ ആഷിക്കിനോട് പറഞ്ഞിട്ടില്ല എന്നും പ്രവീണ്‍ വ്യക്തമാക്കുന്നു. അതേസമയം വേറെ പലരോടും കഥയും അതിലെ മുഖ്യ രംഗങ്ങളും താന്‍ പറഞ്ഞിരുന്നു എന്നും പ്രവീണ്‍ പറയുന്നു.

ഞാന്‍ സ്‌നേഹിക്കുന്ന, എന്റേതു മാത്രമായ മായാനദി എന്ന ‘എന്റെ’ കഥ വ്യക്തമായും ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ തന്നെയാണ്. ആ കഥ(തിരക്കഥ) വികലമാക്കപ്പെട്ടത് മാത്രമാണ് മായാനദി എന്ന സിനിമ. എന്താണ് ഇതിലെ ശരിയായ കഥ, എങ്ങനെയാണ് ഇത് മായാനദി എന്ന സിനിമ ആയിതീര്‍ന്നത് തുടങ്ങിയ സംശയങ്ങള്‍ക്ക് എല്ലാം ഉള്ള ഉത്തരം ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ്. ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ആയ ആഷിക് അബു, രചന നിര്‍വ്വഹിച്ചിരിക്കുന്നവരും സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ മുതല്‍ക്ക് തന്നെ ആഷിക്ക് അബു ചിത്രങ്ങളുടെ ഭാഗമായിട്ടുള്ളവരും ആയ ശ്യാം പുഷ്‌കരന്‍ , ദിലീഷ് നായര്‍ തുടങ്ങിയവരും തന്നെയാണ് ഇതിന്റെ ഉത്തരം നല്‍കാന്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍.

വയലന്‍സില്ല സെക്സില്ല എന്നിട്ടും റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്..!

അവര്‍ക്ക് സമൂഹത്തോട് പറയാന്‍ ഉള്ളത് എന്തുതന്നെ ആയാലും അതാണ് സത്യം എന്ന് നിങ്ങളെ പോലെ തന്നെ ഞാനും വിശ്വസിക്കാന്‍ തയ്യാറാണ്’. എന്നും പ്രവീണ്‍ തന്റെ ബ്ലോഗില്‍ കുറിക്കുന്നു. സിനിമ കണ്ടതിനു പിറ്റേ ദിവസം തന്നെ പ്രവീണ്‍ ഇതിനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നിയമപരമായി യാതൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന തിരിച്ചറിവിനെ തുടര്‍ന്ന് തന്റെ കയ്യില്‍ ഉള്ള തിരകഥ പ്രവീണ്‍ കത്തിച്ചു കളയുകയും അതിന്റെ വീഡിയോ ഫേസ്ബുക്ക് വഴി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

എന്റെ കഥ ഇനി ഒരിക്കലും എനിക്ക് സിനിമയാക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് എനിക്കുണ്ട്. ഇതാണ് എന്റെ കഥ എന്ന പേരിലായിരുന്നു ഞാന്‍ പോസ്റ്റ് ഇട്ടിരുന്നത് എങ്കില്‍ നിങ്ങള്‍ എന്നെ മായാനദി എന്ന ചിത്രം മോഷ്ടിച്ച ഒരാള്‍ ആയി ചിത്രീകരിച്ച് അപഹാസ്യന്‍ ആക്കിതീര്‍ത്തേനെ. ഇല്ലേ? അതല്ലേ സത്യം? ഇതാണോ കഥ എന്നറിയാന്‍ തീയറ്ററില്‍ വീണ്ടും പോയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എങ്കിലും തീയറ്ററില്‍ നിങ്ങള്‍ തിരഞ്ഞത് എവിടെനിന്നോ എങ്ങനെയോ തീയറ്ററില്‍ എത്തിയ മായനദിയെ അല്ല.

ഇവിടുത്തെ നാലാമത്തെ തൂണും പതിച്ചാല്‍ ലോകം അവസാനിക്കും…!

യഥാര്‍ത്ഥ മായാനദിയെ, ഓരോ സീനുകളിലും അര്‍ഥം മാത്രമുള്ള മായാനദിയെ. ഒരേസമയം ചിന്തിപ്പിക്കുകയും ഉത്തരം സ്വയം കണ്ടെത്തിക്കുകയും ചെയ്യുന്ന മായാനദിയെ. പ്രവീണ്‍ പറയുന്നു. അതേസമയം വിഷയത്തോട് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ചിത്രം ബഹിഷ്‌ക്കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. അതിന്റെ പിന്നാലെ ചിത്രത്തിനെ മനപ്പൂര്‍വം മോശമാക്കുവാന്‍ ശ്രമം നടക്കുന്നു എന്ന് കാട്ടി സംവിധായകരും അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*