കോക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലടിച്ചു; പൈലറ്റില്ലാതെ വിമാനം പറന്നത് മൂന്ന് മിനിറ്റ്; ആശങ്കയോടെ 324 യാത്രക്കാര്‍ ചെയ്തത്….

പുതുവല്‍സര ദിനത്തില്‍ കോക്പിറ്റില്‍ തമ്മിലടിച്ച് പൈലറ്റുമാര്‍. പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതിനെ തുടര്‍ന്ന് വിമാനം മൂന്ന് മിനിറ്റ് പൈലറ്റില്ലാതെ പറന്നു. ലണ്ടന്‍ മുംബൈ ജെറ്റ് എയര്‍വെയ്‌സ് വിമാനമാണ് പൈലറ്റില്ലാതെ പറന്നത്. 14 ജീവനക്കാരടക്കം 338 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ലോക്‌സഭയില്‍ വ്യക്തമാക്കി.

അമ്മ കാരണം എനിക്ക് ഒരു സന്തോഷവുമില്ല; പ്രൊഫസറായ മകന്‍ അമ്മയെ ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി…!

തിങ്കളാഴ്ച ലണ്ടനില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലാണ് ഗുരുത സുരക്ഷാ വീഴ്ചയും കൃത്യവിലോപവും. പുറപ്പെട്ട് അല്‍പനേരം കഴിഞ്ഞപ്പോഴാണ് വനിതാ പൈലറ്റും സഹപൈലറ്റും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനെതുടര്‍ന്ന് സഹ പൈലറ്റ് വനിതാ പൈലറ്റിന്റെ മുഖത്തടിച്ചു. വനിതാ പൈലറ്റ് കരഞ്ഞു കൊണ്ട് കോക്ക് പിറ്റിന് പുറത്തേയ്ക്ക് പോയി.

വയലന്‍സില്ല സെക്സില്ല എന്നിട്ടും റിമ കല്ലിങ്കലും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്..!

പിന്നാലെ സഹപൈലറ്റും. ഈ സമയത്താണ് പൈലറ്റില്ലാതെ വിമാനം പറന്നത്. പിന്നീട് കോക്പിറ്റിലേയ്ക്ക് മടങ്ങിയ ഇരുവരും ചേര്‍ന്ന് വിമാനം മുംബൈയിലെത്തിച്ചു. സഹപൈലറ്റിന്റെ ലൈസന്‍സ് ഡിജിസിഎ സസ്‌പെന്റ് ചെയ്തു. വനിതാ പൈലറ്റിനെയും തല്‍ക്കാലം ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി. അതേസമയം രണ്ടു പൈലറ്റുമാരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*