Breaking News

കോകലിന്‍ ആഴ്സണല്‍ വിട്ടു, ഇനി താരം കളിക്കുന്നത്…!

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണല്‍ മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് കോകലിന്‍ ഇനി വലന്‍സിയയില്‍. ഏതാണ്ട് 12 മില്യണ്‍ പൗണ്ടിനാണ് വലന്‍സിയ താരത്തെ സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗ് ക്ലബ്ബ്കളായ വെസ്റ്റ് ഹാമും, ക്രിസ്റ്റല്‍ പാലസും താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും താരം സ്പെയിനിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.

എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നു; സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു..!

26 വയസുകാരനായ കോകലിന്‍ 2008 ലാണ് ആഴ്സണലില്‍ ചേരുന്നത്. ആഴ്സണലിനായി 105 പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിച്ച താരം 2017 ജനുവരിയില്‍ ക്ലബുമായി പുതിയ കരാര്‍ ഒപ്പിട്ടിരുന്നു. എല്‍നിനിയും ചാക്കയും ആഴ്സണലില്‍ എത്തിയതോടെ അവസരങ്ങള്‍ കുറഞ്ഞ താരം സ്പെയിനിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ചെല്‍സിക്കെതിരെ കാരബാവോ കപ്പ് സെമി ഫൈനലില് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ആഴ്സണല്‍ പരിശീലകന്‍ ആര്‍സെന്‍ വെങ്ങര്‍ താരം വലന്‍സിയയിലേക്ക് പോകുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*