കോടിയേരിയുടെ വീട്ടില്‍ ശത്രുസംഹാര പൂജ; എട്ടോളം തന്ത്രി പ്രമുഖര്‍ പങ്കെടുത്തു..!

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഷ പൂജ നടത്തിയെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്. കോടിയേരിയുടെ തലശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലു മുതല്‍ എട്ട് വരെയാണ് ശത്രുദോഷ പരിഹാര പൂജ നടന്നത്. സുദര്‍ശന ഹോമം, ആവാഹന പൂജകളാണ് നടത്തിയതെന്നാണ് ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞാന്‍ ചെറുപ്പക്കാരി അയതുകൊണ്ടാവാം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്, മമ്മൂട്ടിയെ അപമാനിച്ചിട്ടില്ലെന്ന് നിലപാട് വ്യക്തമാക്കി പാര്‍വ്വതി..!

കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പൂജകള്‍. തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രി കുടുംബത്തിലെ പുരോഹിതരും പൂജകള്‍ക്ക് സഹനേതൃത്വം വഹിച്ചു. പൂജയില്‍ കോടിയേരിയും പങ്കെടുത്തതായും സൂചനയുണ്ടെന്ന് ജന്മഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടിയേരിയുടെ വീടിന് സമീപമുള്ള തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണര്‍ കുളിക്കുന്നതു കണ്ടതോടെയാണ് രഹസ്യമായി പൂജാകര്‍മങ്ങള്‍ നടന്ന വിവരം പുറത്തറിഞ്ഞത്.

കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ തറവാട്ടില്‍, ദോഷപരിഹാരത്തിനുള്ള പൂജകള്‍ നടത്തിയിരുന്നു. ക്ഷേത്രാരാധനയേയും വിഗ്രഹാരാധനയേയും എതിര്‍ക്കുന്ന സി.പി.എമ്മിന്റെ തന്നെ സംസ്ഥാന സെക്രട്ടറി ദൈവിക പൂജകള്‍ നടത്തിയത് ഇതിനോടകം തന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇക്കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചത് വിവാദമായിരുന്നു.

ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയുമാണ് മന്ത്രി ചെയ്തത്. ഇത് വിവാദമായതോടെ കോടിയേരി തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി പാര്‍ട്ടി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*