വിമാനത്താവളത്തില്‍ പിആര്‍ഒയുടെ വേഷത്തിലെത്തി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി; ഒടുവില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ..!

വീട്ടുജോലിക്കെത്തിയ ഏഴ് സ്ത്രീകളെ തട്ടിക്കൊണ്ടു പോയ കേസിന്റെ വാദം ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ആരംഭിച്ചു. ദുബായ് വിമാനത്താവളത്തില്‍ പിആര്‍ഒയുടെ വേഷത്തില്‍ എത്തി ഏഴ് ഏഷ്യന്‍ സ്ത്രീകളെയാണ് 29 വയസുള്ള ഈജിപ്ഷ്യന്‍ പൗരന്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27 നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

വധഭീഷണിയ്ക്ക് പിന്നാലെ ലൊക്കേഷനില്‍ ആയുധവുമായി യുവാവ്; ഷൂട്ടിംഗ് നിര്‍ത്തിവെച്ച് സല്‍മാന്‍ ഖാനെ..!

ജോലിക്കായി യുവതികള്‍ ബന്ധപ്പെട്ടിരുന്ന കമ്പനിയുടെ പിആര്‍ഒ ആണെന്നു സ്വയം പരിചയപ്പെടുത്തി വിമാനത്താവളത്തില്‍ എത്തുകയും ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളെ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. ഇയാള്‍ പറയുന്ന വീടുകളിലും സ്ഥലങ്ങളിലും ജോലി ചെയ്യണം എന്നായിരുന്നു ആവശ്യം.

തട്ടിക്കൊണ്ടു പോകല്‍, ആള്‍മാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ഈജിപ്ഷ്യന്‍ യുവാവിനെതിരെ ചുമത്തിയത്. സംഭവത്തെക്കുറിച്ച് ഇരയായ 35 വയസുള്ള ഇന്തോനീഷ്യന്‍ വീട്ടമ്മ പറയുന്നത് ഇങ്ങനെ; 2017 ജൂലൈ ആറിനാണ് അജ്മാനിലെ ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടില്‍ ജോലിക്കായി ഞാന്‍ യുഎഇയില്‍ വന്നത്. മറ്റു രണ്ടു സ്ത്രീകളും എനിക്കൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ പിആര്‍ഒ വരുന്നതും കാത്തിരിക്കുകയായിരുന്നു. ഈ സമയം പ്രതിയായ ഈജിപ്ഷ്യന്‍ യുവാവാണ് വന്നത്.

കമ്പനിയുടെ പിആര്‍ഒ ആണെന്ന് പരിചയപ്പെടുത്തി അയാള്‍ ഞങ്ങളുടെ പാസ്‌പോര്‍ട്ടും മൊബൈല്‍ ഫോണും മറ്റു രേഖകളും വാങ്ങിവച്ചു. തുടര്‍ന്ന് ഒരു ഫ്‌ളാറ്റില്‍ കൊണ്ടു പോവുകയും അവിടെ പൂട്ടിയിടുകയും ചെയ്തു. ഞങ്ങള്‍ക്ക് പുറത്ത് പോകാന്‍ സാധിച്ചിരുന്നില്ല. എല്ലാ ദിവസവും മുറി വൃത്തിയാക്കാനും ഭക്ഷണം നല്‍കാനും ഒരു എത്യോപ്യന്‍ സ്ത്രീ വരുമായിരുന്നു. 4,5 ദിവസം ഞങ്ങള്‍ അവിടെ കഴിഞ്ഞു.

ഒരു ദിവസം സ്ത്രീ ഭക്ഷണം നല്‍കാന്‍ വന്നപ്പോള്‍ വാതില്‍ അടയ്ക്കാന്‍ മറന്നു. ഈ സമയത്താണ് ഞങ്ങള്‍ പുറത്തേക്ക് ഓടിയത്. തുടര്‍ന്ന് കമ്പനി അധികൃതരെ വിവരം അറിയിച്ചു. ഞങ്ങളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പൊലീസ് സ്റ്റേഷനില്‍ വച്ച് തിരിച്ചറിയുകയും ചെയ്തു. ഞങ്ങളെ കൂടാതെ വേറെയും സ്ത്രീകളെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുവന്നതായി മനസിലായി- യുവതി പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*