കര്‍ണ്ണാടകത്തിന്റെ മരുമകളായി ഭാവനയുടെ പടിയേറ്റം നാളെ; മഞ്ഞ ഗൗണില്‍ അതീവ സുന്ദരിയായി ഭാവന..!

മലയാളക്കരയുടെ പ്രിയ താരം ഭാവന നാളെ കര്‍ണ്ണാടകത്തിന്റെ മരുമകളായി വലതുകാല്‍ വെയ്ക്കും. നാളെ നടക്കുന്ന താരവിവാഹം സോഷ്യല്‍ മീഡിയയിലും ചൂടുപിടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഭാവനയുടെ മെഹന്തി ചടങ്ങ്. മഞ്ഞ ഗൗണില്‍ സുന്ദരിയായാണ് ഭാവന ഇന്നലെ മെഹന്തി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.

ലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന്; നേഴ്‌സുമാരില്‍ നിന്നുമുള്ള വാക്കുകളെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറലാകുന്നു..!

നാളെ നടക്കുന്ന ഭാവന- നവീന്‍ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. വിവാഹത്തിനു മുമ്ബുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്.

ആട്ടവും പാട്ടുമായി നടന്ന മെഹന്തി ചടങ്ങില്‍ ഭാവനയുടെ കുടുംബക്കാര്‍ മാത്രമാണ് പങ്കെടുത്തത്. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.

ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. നാലുവര്‍ഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. ഭാവനയുടെ ജന്മദേശമായ തൃശ്ശൂരില്‍ വച്ചാണ് വിവാഹം. ചടങ്ങില്‍ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.

നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെയാണ് ഭാവന സിനിമയില്‍ എത്തുന്നത്. പിന്നീട് കൈനിറയെ മലയാള ചിത്രങ്ങള്‍ കിട്ടിയ ഭാവനയെ തമിഴകവും തെലുങ്കും ഇരു കൈകളും നീട്ടി സ്വീകരിച്ചു.

വിവാഹത്തിനുശേഷം ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. സിനിമരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*